ഹൈദരാബാദ് : നാല്‍പത് ലക്ഷം വിലവരുന്ന ഡയമണ്ട് മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേര്‍ അറസ്റ്റില്‍. ഡിസംബര്‍ ആറിനാണ് ബഷീര്‍ബാഗിലുള്ള റിദ്ദി ശിദ്ദി ജ്വല്ലറിയില്‍ നിന്ന് 40 ലക്ഷത്തിന്‍റെ ഡയമണ്ട് നഷ്‌ടപ്പെട്ടത്. സംഭവത്തിൽ പ്രതികളായ മയൂര്‍, രമേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പതിനഞ്ച് വര്‍ഷകാലമായി പരിചയക്കാരായ ഇരുവരും സ്വര്‍ണ്ണപണിക്കാരാണ്. രമേഷ് 11 തട്ടിപ്പ് കേസിലും അഞ്ച് ചെക്ക് കേസിലും പ്രതിയാണ്. ബാങ്കോങ് താമസക്കാരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇരുവരും തട്ടിപ്പ് നടത്തിയതെന്ന് കടയുടമ പറഞ്ഞു. ബന്ധുവിന് കൊടുക്കാനായി ഡയമണ്ട് ആവശ്യപ്പെട്ട് കടയുടമയെ കൊണ്ട് ഡയമണ്ട് മാറ്റിവെപ്പിച്ചു. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം വ്യാജ ഡയമണ്ടുകളുമായി എത്തിയാണ് മോഷണം നടത്തിയത്.
നാല്‍പത് ലക്ഷത്തിന്‍റെ ഡയമണ്ട് മോഷണം : രണ്ട് പേര്‍ അറസ്റ്റില്‍
പ്രതികളായ മയൂര്‍, രമേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു

Conclusion: