ETV Bharat / bharat

എന്താണ് ന്യൂമോകോക്കല്‍ പ്രതിരോധ മരുന്ന്?

ന്യൂമോണിയ, മെനിഞ്ചൈറ്റിസ്, ചെറിയ കുട്ടികളിലെ രക്തപ്രവാഹ തുടങ്ങിയ രോഗങ്ങൾക്കുളള പ്രതിരോധ വാക്‌സിനാണ് ന്യൂമോകോക്കല്‍.

ന്യൂമോകോക്കല്‍ പ്രതിരോധ മരുന്നിനെ കുറിച്ചുള്ള ഒരു ചെറു വിവരണം  Pneumococcal Vaccine  Pneumococcal  Vaccine india  ന്യൂമോകോക്കല്‍ പ്രതിരോധ മരുന്ന്  ന്യുമോകോക്കസ് ബാക്ടീരിയ:  സൈനസ് അണുബാധ
ന്യൂമോകോക്കല്‍ പ്രതിരോധ മരുന്നിനെ കുറിച്ചുള്ള ഒരു ചെറു വിവരണം
author img

By

Published : Feb 4, 2021, 4:51 PM IST

ന്യൂമോകോക്കല്‍ പ്രതിരോധ മരുന്ന്

2021-22-ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചതും, നിലവില്‍ 5 സംസ്ഥാനങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതുമായ ന്യൂമോകോക്കല്‍ പ്രതിരോധ മരുന്ന് എന്ന ഉല്‍പ്പന്നത്തെ കുറിച്ച് പറയുകയുണ്ടായി. ഈ പ്രതിരോധ മരുന്ന് രാജ്യത്തുടനീളം വിതരണം ചെയ്യും എന്നും അവര്‍ പറഞ്ഞു. പ്രതിവര്‍ഷം 50000 കുട്ടികളുടെ മരണം ഒഴിവാക്കാന്‍ അതുകൊണ്ട് കഴിയും.

എന്താണ് ന്യുമോകോക്കസ് ബാക്ടീരിയ:

ചെറിയ കുട്ടികളില്‍ രക്തപ്രവാഹത്തില്‍ ഉണ്ടാകുന്ന അണുബാധകള്‍, ന്യൂമോണിയ, മെനിഞ്ചൈറ്റിസ്, ചെവിയിലെ ഡ്രമ്മിനു പിറകിലെ വായു നിറഞ്ഞ ഭാഗത്തുണ്ടാകുന്ന അണുബാധ എന്നീ രോഗങ്ങള്‍ക്ക് കാരണമാകുന്ന സര്‍വസാധാരണമായ ഒന്നാണ് ന്യൂമോകോക്കസ്.

വിവിധ തരത്തിലുള്ള അണുബാധകള്‍:

സ്ട്രപ്‌റ്റോകോക്കസ് ന്യൂമോണിയ ബാക്ടീരിയ അല്ലെങ്കില്‍ ന്യൂമോകോക്കസ് പല തരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകാം. അത്തരം അസുഖങ്ങളില്‍ ചിലതെല്ലാം ജീവാപായ ഭീഷണി ഉയര്‍ത്തുന്നതുമാണ്.

ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയായ ന്യൂമോണിയയെ കുറിച്ച് നിങ്ങള്‍ ഒരുപക്ഷെ കേട്ടിട്ടുണ്ടാകാം. വ്യത്യസ്ത തരത്തിലുള്ള ബാക്ടീരിയകളും വൈറസുകളും ഫംഗസുകള്‍ പോലും ന്യൂമോണിയ സൃഷ്ടിച്ചേക്കും. ന്യൂമോണിയക്ക് പുറമെ ന്യൂമോകോക്കസ് മറ്റ് തരത്തിലുള്ള അണുബാധക്കും കാരണമായേക്കും. അവയില്‍ ചിലത് താഴെ കൊടുക്കുന്നു.

* ചെവിയില്‍ ഉണ്ടാകുന്ന അണുബാധ

* സൈനസ് അണുബാധ

* മെനിഞ്ചൈറ്റിസ് (തലച്ചോറിനേയും സുഷുമ്ന കാണ്ഡത്തെയും പൊതിയുന്ന സംയുക്ത കോശത്തെ ബാധിക്കുന്ന അണുബാധ)

* ബാക്ടറേമിയ (രക്തപ്രവാഹത്തിലുണ്ടാകുന്ന അണുബാധ)

ഇത്തരം അണുബാധകളില്‍ ചിലത് “അധിനിവേശ'' അണുബാധകളാണെന്ന് ഡോക്ടര്‍മാര്‍ കണക്കാക്കുന്നു. ഇങ്ങനെ അധിനിവേശിച്ച് ബാധിക്കുന്ന അസുഖങ്ങളെന്നാല്‍ സാധാരണഗതിയില്‍ അണുമുക്തമായിട്ടുള്ള ശരീര ഭാഗങ്ങളില്‍ അണുക്കള്‍ കടന്നു കയറുക എന്നാണ്. ഉദാഹരണത്തിന്, ന്യൂമോകോക്കല്‍ ബാക്ടീരിയക്ക് രക്തപ്രവാഹത്തിലേക്ക് കടന്നു കയറി ബാക്ടറേമിയ ഉണ്ടാക്കാന്‍ കഴിയും. അതുപോലെ തലച്ചോറിനേയും സുഷുമ്ന കാണ്ഡത്തെയും പൊതിയുന്ന സംയുക്ത കോശങ്ങളേയും ദ്രവങ്ങളേയും കടന്നാക്രമിച്ച് മെനിഞ്ചൈറ്റിസിനും കാരണമാകും. ഇത് സംഭവിക്കുമ്പോള്‍ അസുഖം വളരെ ഗുരുതരമായി മാറും . അതിനാല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ ആവശ്യമായി വരും. ചില കേസുകളില്‍ ഈ അസുഖം മരണകാരണവും ആയേക്കാം .

എന്താണ് ന്യൂമോകോക്കല്‍ പ്രതിരോധ മരുന്ന്?

* ന്യൂമോണിയ, മെനിഞ്ചൈറ്റിസ് എന്നിങ്ങനെ ന്യൂമോകോക്കസ് ബാക്ടീരിയ മൂലം ഉണ്ടാകുന്ന പല രോഗങ്ങളും തടയുന്നതിന് ഏറ്റവും അധികം സുരക്ഷിതവും ഫലപ്രദവുമായ ഒരു പ്രതിരോധമാണ് പി സി വി. 6 ആഴ്ച, 14 ആഴ്ച, 9 മാസം, (ബൂസ്റ്റര്‍ ഡോസ്) എന്നിങ്ങനെയുള്ള പ്രായങ്ങളില്‍ കുട്ടികള്‍ക്ക് ഇത് നല്‍കാവുന്നതാണ്. വളരെ വിലപിടിപ്പുള്ള ഈ പ്രതിരോധ മരുന്ന് ഇന്ത്യയിലെ സ്വകാര്യ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഈ മരുന്ന് ആവശ്യക്കാരിലേക്ക് എത്തുന്നില്ല. ഭാരക്കുറവോടെ ജനിക്കുന്ന കുട്ടികള്‍, വിദൂര പ്രദേശങ്ങളില്‍ ജനിച്ച കുട്ടികള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു. അത്തരം കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. മാത്രമല്ല വിവരങ്ങള്‍ ലഭ്യമായാല്‍ പോലും വളരെ വിലപിടിപ്പുള്ള ഒന്നായതിനാല്‍ അത് വാങ്ങുവാനുള്ള പ്രാപ്തി ഉണ്ടാവുകയുമില്ല.

5 വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ന്യൂമോകോക്കല്‍ പ്രതിരോധ മരുന്ന്

2017-ല്‍ സാര്‍വ്വലൗകിക പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയുടെ ഭാഗമായി കൊണ്ടു വന്ന ഒരു പ്രതിരോധ കുത്തിവെയ്പ്പാണ് ന്യൂമോകോക്കല്‍ കോഞ്ചുഗേറ്റ് വാക്‌സിന്‍ (പി സി വി). ഉത്തരപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജില്ലകളിലും ഹിമാചല്‍പ്രദേശില്‍ മൊത്തത്തിലും ഘട്ടം ഘട്ടമായി ഇത് നല്‍കി തുടങ്ങി. ഇപ്പോള്‍ മധ്യപ്രദേശ്, ബിഹാറിന്‍റെ ബാക്കിയുള്ള ജില്ലകള്‍, ഉത്തരപ്രദേശിലെ പുതിയ 6 ജില്ലകള്‍, രാജസ്ഥാനിലെ 9 ജില്ലകള്‍ എന്നിവിടങ്ങളിലും നല്‍കി വരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.