മുംബൈ: പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൽ വായ്പ തട്ടിപ്പ്. 3,688.58 കോടി രൂപയുടെ തട്ടിപ്പാണ് ദിവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട് ഉണ്ടായതെന്ന് ബാങ്ക് വ്യക്തമാക്കി. ഡിഎച്ച്എഫ്എല്ലിന്‍റെ വായ്‌പ കിട്ടാക്കടമായാണ് ബാങ്ക് ഉള്‍പ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് വിവിധ കേസുകൾ ഡിഎച്ച്എഫ്എല്ലിനെതിരെ നിലനില്‍ക്കുന്നുണ്ട്.
കമ്പനിയുടെ അക്കൗണ്ടുകളിൽ 3,688.58 കോടി രൂപയുടെ തട്ടിപ്പ് റിപ്പോർട്ട് ചെയ്തതായി പിഎൻബി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ വ്യക്തമാക്കി. കഴിഞ്ഞ നവംബറിൽ, മോർട്ട്ഗേജ് വായ്പ എടുക്കുന്ന ഡിഎച്ച്എഫ്എലിനെതിരെ റിസർവ് ബാങ്ക് നിയമ നടപടിക്ക് നീങ്ങിയിരുന്നു. കമ്പനിയിലെ നിയമലംഘനങ്ങൾ പുറത്തുവന്നതിനുശേഷം, എസ്‌എഫ്‌ഐഒ ഉൾപ്പെടെ വിവിധ ഏജൻസികൾ അന്വേഷണം ആരംഭിച്ചിരുന്നു.