ETV Bharat / bharat

പാവപ്പെട്ടവർക്ക് പണം നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് പി.ചിദംബരം - കൊവിഡ്

പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിന് മുന്നോടിയായാണ് മുഖ്യമന്ത്രിമാരോട് പി.ചിദംബരം ആവശ്യം ഉന്നയിച്ചത്.

P Chidambaram  PM's meeting with CMs  COVID-19 lockdown  Covid-19 crisis  പി.ചിദംബരം  പി.ചിദംബരം  ന്യൂഡൽഹി  പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച  കൊവിഡ്  കൊറോണ
പാവപ്പെട്ടവർക്ക് പണം നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് പി.ചിദംബരം
author img

By

Published : Apr 11, 2020, 12:08 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രിമാർ പാവപ്പെട്ട കുടുംബങ്ങൾക്ക് പണം നൽകാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടണമെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. ലോക്‌ഡൗണിനെ തുടർന്ന് പാവപ്പെട്ട കുടുംബങ്ങൾക്ക് ജോലിക്ക് പോകാൻ ആകാത്ത അവസ്ഥയാണെന്നും 65,000 കോടി രൂപ മാത്രമേ ഇതിനായി ചെലവാകുകയുള്ളുവെന്നും ചിദംബരം പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയിലും ദരിദ്രരുടെ ജിവിതത്തിനും പ്രധാന്യമുണ്ടെന്ന വസ്തുത മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയുമായി പങ്കു വെക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 18 ദിവസമായി ദരിദ്രർ പട്ടിണിയിലാണെന്നും ഭക്ഷണത്തിനായി ക്യൂവിൽ നിൽക്കേണ്ട അവസ്ഥയാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.