ന്യൂഡല്‍ഹി: മഹാമാരിയുടെ കാലത്ത് പ്രധാനമന്ത്രി ഗരീബ് അന്ന യോജന വഴിയുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തില്‍ സംസ്ഥാന സർക്കാരുകൾ വേണ്ട രീതിയില്‍ ഇടപെടുന്നില്ലെന്ന് കുറ്റപ്പെടുത്തി കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാന്‍. പൊതുവിതരണ സംവിധാനം പ്രയോജനപ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്. ഒരു മാസത്തേക്കുള്ള ഭക്ഷ്യധാനങ്ങൾ വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. എന്നാല്‍ 53, 617 ടണ്‍ ധാന്യങ്ങൾ മാത്രമാണ് ഇതുവരെ കാർഡ് ഉടമകൾക്ക് വിതരണം ചെയ്‌തത്. സാധാരണക്കാരുടെ ക്ഷേമം മുന്‍നിർത്തി ഭക്ഷ്യധാന്യങ്ങളുടെ വിതരണം വേഗത്തിലാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ഒരു മാസം 1.95 ലക്ഷം ടണ്‍ ഭക്ഷ്യ ധാന്യങ്ങളാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്. ഇതില്‍ 1.81 ലക്ഷം ടണ്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. ഇതില്‍ 53,617 ടണ്‍ മാത്രമാണ് കാർഡ് ഉടമകൾക്ക് വിതരണം ചെയ്‌തത്.