ETV Bharat / bharat

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിമാർ നടത്തിയ ചർച്ചയില്‍ ഉയർന്ന നിർദേശങ്ങള്‍

ലോക്ക്ഡൗൺ സംബന്ധിച്ച് തീരുമാനമെടുക്കാൻ മിക്ക സംസ്ഥാനങ്ങളും സ്വയം അവകാശം ആവശ്യപ്പെട്ടു. ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡി ലോക്ക്ഡൗൺ നടപടികളിൽ ഇളവ് തേടി. വ്യക്തിഗത ശുചിത്വ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നത് മുൻനിർത്തി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കരുതെന്ന് ആവശ്യപ്പെട്ടു.

PM Modi  Prime Minister Narendra Modi  Chief Minister  PM CM conference  lockdown  coronavirus  COVID-19  Video conferencing
പ്രധാന മന്ത്രിയുമായി മുഖ്യമന്ത്രിമാർ നടത്തിയ നിർദ്ദേശങ്ങളും പ്രസ്താവനകളും
author img

By

Published : May 12, 2020, 12:13 PM IST

ഹൈദരാബാദ്: ലോക്ക് ഡൗണിന്‍റെ മൂന്നാം ഘട്ടം മെയ് 17ന് അവസാനിക്കുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി. പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ ചർച്ചയാണിത്. ലോക്ക്ഡൗൺ സംബന്ധിച്ച് തീരുമാനമെടുക്കാൻ മിക്ക സംസ്ഥാനങ്ങളും സ്വയം അവകാശം ആവശ്യപ്പെട്ടു. ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡി ലോക്ക്ഡൗൺ നടപടികളിൽ ഇളവ് തേടി. വ്യക്തിഗത ശുചിത്വ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നത് മുൻനിർത്തി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കരുതെന്ന് ആവശ്യപ്പെട്ടു.

സമ്മേളനത്തിൽ മുഖ്യമന്ത്രിമാർ നടത്തിയ ചില നിർദ്ദേശങ്ങളും പ്രസ്താവനകളും ചുവടെ ചേർക്കുന്നു.

ഇളവുകൾ തീരുമാനിക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുക: കേരള മുഖ്യമന്ത്രി

കേരള മുഖ്യമന്ത്രി പിണറായി വിജയൻ 19 ആവശ്യങ്ങൾ പ്രധാനമന്ത്രി മോദിയുടെ മുമ്പാകെ അവതരിപ്പിച്ചു.

  • പൊതുഗതാഗതം അനുവദിക്കണം, ഗ്രീൻ-ഓറഞ്ച് മേഖലകളിൽ മെട്രോ റെയിൽ സർവീസുകൾ അനുവദിക്കണം, വ്യാവസായിക-ഉൽപാദന മേഖലയുടെ പ്രവർത്തനത്തിന് സ്ഥിതിഗതികൾക്കനുസരിച്ച് ഇളവുവരുത്തുക. ഓട്ടോറിക്ഷകളുടെ സർവീസ് എന്നിവ ആവശ്യപ്പെട്ടു.

എല്ലാം തുറക്കുകയാണ്, ലോക്ക് ഡൗൺ നീട്ടുന്നതിൻ്റെ അർത്ഥമെന്താണ്: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി

  • കര അതിർത്തികൾ തുറക്കുക, ട്രെയിനുകൾ ആരംഭിക്കുക, വിമാനത്താവളങ്ങൾ തുറക്കുക തുടങ്ങി എല്ലാ കാര്യങ്ങളും ഇന്ത്യാ ഗവൺമെൻ്റ് തുറന്നു. അതുകൊണ്ടുതന്നെ ലോക്ക് ഡൗൺ തുടരുന്നതിൻ്റെ അർത്ഥമെന്താണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി മോദിയോട് ചോദിച്ചു.

നിയന്ത്രണ മേഖലകൾ ഒഴികെ, സാമ്പത്തിക പ്രവർത്തനങ്ങൾ ദില്ലിയിൽ പുനരാരംഭിക്കണം: ദില്ലി മുഖ്യമന്ത്രി

  • കണ്ടെയ്ന്‍മെന്‍റ് സോണുകൾ ഒഴികെയുള്ള എല്ലാ ഭാഗങ്ങളിലും സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി മോദിയുമായുള്ള വീഡിയോ കോൺഫറൻസ് യോഗത്തിൽ പറഞ്ഞു.

സാമ്പത്തിക പ്രവർത്തനങ്ങൾ തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരം (എം‌ജി‌എൻ‌ആർ‌ജി‌എ) 200 ദിവസത്തെ വേതനം നൽകണം: ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി

  • സംസ്ഥാന സർക്കാരുകൾക്ക് അവരുടെ സംസ്ഥാനങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ തീരുമാനമെടുക്കാനുള്ള അവകാശം ലഭിക്കണം. ചുവപ്പ്, പച്ച, ഓറഞ്ച് മേഖലകൾ പ്രഖ്യാപിക്കാനുള്ള ഉത്തരവാദിത്തവും അവർക്ക് ലഭിക്കണം. പതിവ് ട്രെയിൻ, വിമാന യാത്ര, അന്തർ സംസ്ഥാന ബസ് സർവീസുകൾ എന്നിവ പുനരാരംഭിക്കണം സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച ശേഷം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരം (എം‌ജി‌എൻ‌ആർ‌ജി‌എ) 200 ദിവസത്തെ വേതനം നൽകണമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു.

അന്തർ സംസ്ഥാന പൊതുഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ ഉയർത്തുക: ഗോവ മുഖ്യമന്ത്രി

  • സംസ്ഥാനത്തിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകമായ ടൂറിസം, ഖനന വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അന്തർസംസ്ഥാന യാത്രാ നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടു.

ഉപജീവനമാർഗങ്ങൾ സുരക്ഷിതമാക്കി ലോക്ക് ഡൗൺ നീട്ടണം: പഞ്ചാബ് മുഖ്യമന്ത്രി

  • ലോക്ക് ഡൗൺ വിപുലീകരിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾ ധന-സാമ്പത്തിക ശാക്തീകരണത്തിൻ്റെ പിന്തുണയോടെ, ശ്രദ്ധാപൂർവ്വം ജീവൻ രക്ഷിക്കാനും ഉപജീവനമാർഗം ഉറപ്പാക്കാനുമുള്ള മാർഗങ്ങൾ തേടി.

സാമ്പത്തിക നിലനിൽപ്പിന് നിർണായകമായ അന്തർ സംസ്ഥാന ഗതാഗതം ആരംഭിക്കണം: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി

  • ആന്ധ്രപ്രദേശ് മുഖ്യമന്ത്രി മുഖ്യമന്ത്രി അസംസ്‌കൃത വസ്തുക്കളുടെയും ആളുകളുടെയും തടസരഹിതമായ ഗതാഗതം ഉറപ്പുവരുത്തേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ജഗൻ മോഹൻ റെഡി പറഞ്ഞു.

മെയ് 31 വരെ ട്രെയിൻ, വിമാന സർവീസുകൾ ആരംഭിക്കരുത്; സംസ്ഥാനത്തിന് 2000 കോടി പ്രത്യേക ഗ്രാൻ്റ് റിലീസ് ചെയ്യുക: തമിഴ്‌നാട് മുഖ്യമന്ത്രി

മെയ് 31 വരെ വിമാന സർവീസുകൾ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി മോദിയോട് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ആവശ്യപ്പെട്ടു. തമിഴ്‌നാടിന് 2,000 കോടി ഗ്രാൻ്റ് അനുവദിക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ജിഎസ്‌ടി കുടിശിക സംസ്ഥാനത്തിന് നൽകണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.

അന്തർ സംസ്ഥാന വിതരണ ശൃംഖല ശരിയായി പ്രവർത്തിക്കാൻ അനുവദിക്കണം: രാജസ്ഥാൻ മുഖ്യമന്ത്രി

അന്തർസംസ്ഥാന വിതരണ ശൃംഖല ശരിയായി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

നിയന്ത്രണ മേഖലകളിൽ ലോക്ക് ഡൗൺ തുടരണം; ട്രെയിൻ സേവനങ്ങൾ പുനരാരംഭിക്കരുത്: തെലങ്കാന മുഖ്യമന്ത്രി

  • ഈ ഘട്ടത്തിൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ കണ്ടെയിൻമെൻ്റ് സോണിൽ ഒതുക്കി തുടരണമെന്നും അദ്ദേഹം നിർദേശിച്ചു.

ലോക്ക്ഡ ഡൗൺ കണ്ടൈൻനെൻ്റ് സോണിലേക്ക് പരിമിതപ്പെടുത്തണം: ഗുജറാത്ത് മുഖ്യമന്ത്രി

  • ലോക്ക് ഡൗൺ കണ്ടൈൻമെൻ്റ് സോണുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. സുരക്ഷാ നടപടികളിലൂടെ സാമ്പത്തിക പ്രവർത്തനങ്ങൾ ആരംഭിക്കണം. വേനൽക്കാല അവധിക്ക് ശേഷം സ്‌കൂളുകളും കോളജുകളും തുറക്കണം.

55,000 പേർ കുടുങ്ങിക്കിടക്കുകയാണെന്നും അവരെ സംസ്ഥാനത്തേക്ക് മടങ്ങാൻ അനുവദിക്കണമെന്നും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ

  • ലോക്ക് ഡൗൺ നീട്ടുന്നതിനെ അനുകൂലിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ പ്രധാനമന്ത്രി മോദിയോട് പറഞ്ഞു. ഇതര സംസ്ഥാനത്തായി 55,000 പേർ കുടുങ്ങിക്കിടക്കുകയാണെന്നും അവർ സംസ്ഥാനത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗൺ രണ്ടാഴ്‌ച കൂടി തുടരണം: അസം മുഖ്യമന്ത്രി

  • മെയ് 17 ന് ശേഷം രണ്ടാഴ്‌ച കൂടി ലോക്ക് ഡൗൺ നീട്ടണമെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ആവശ്യപ്പെട്ടു.

പ്രാദേശിക അടിസ്ഥാനത്തിൽ സാമ്പത്തിക മേഖലകൾ രൂപീകരിക്കുക: മേഘാലയ മുഖ്യമന്ത്രി

  • എല്ലാ സംസ്ഥാനങ്ങളുടെയും പ്രയോജനത്തിനായി പ്രാദേശിക അടിസ്ഥാനത്തിൽ സാമ്പത്തിക മേഖലകൾ രൂപീകരിക്കാൻ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ
  • പറഞ്ഞു.

കൊവിഡ് വ്യാപനത്തെ മന്ദഗതിയിലാക്കാൻ ലോക്ക് ഡൗൺ സഹായിച്ചു; ആരോഗ്യ മേഖലയിൽ ശ്രദ്ധിക്കേണ്ടതുണ്ട്: അരുണാചൽ പ്രദേശ് മുഖ്യമന്ത്രി

  • രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നത് മന്ദഗതിയിലാക്കാൻ ലോക്ക് ഡൗൺ വളരെയധികം സഹായിച്ചതായി അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ടു പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മുഴുവൻ പാൻഡെമിക്കിനെതിരെ പോരാടുന്നതിനുള്ള ഒരു ടീമായി ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ആരോഗ്യ മേഖലയിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗൺ നീട്ടുക: മണിപ്പൂർ മുഖ്യമന്ത്രി

  • നിലവിലെ ലോക്ക് ഡൗൺ നീട്ടാൻ കേന്ദ്രത്തോട് മണിപ്പൂർ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചു: ത്രിപുര മുഖ്യമന്ത്രി

  • പാൻഡെമിക്കിനെതിരെ പോരാടുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.