ന്യൂഡല്‍ഹി: ജൈന സന്യാസി ആചാര്യ ശ്രീ വിജയ് വല്ലഭ് സുരിഷ്വർ ജി മഹാരാജിന്‍റെ 151-ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച സ്റ്റാച്യു ഓഫ് പീസ് രാജ്യത്തിന് സമര്‍പ്പിക്കും. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്യുക. 151 ഇഞ്ച് ഉയരമുള്ള ഈ പ്രതിമ "അഷ്ടദാതു" ലോഹങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. ജനങ്ങളുടെ ക്ഷേമത്തിനും സാമൂഹിക തിന്മകളെ ഉന്മൂലനം ചെയ്യുന്നതിനും നിരന്തരം പ്രവർത്തിച്ച വ്യക്തിയായിരുന്നു വിജയ് വല്ലഭ് സുരിഷ്വർ. അദ്ദേഹത്തിന്‍റെ പ്രചോദനത്തോടെ കൊളേജുകൾ, സ്കൂളുകൾ, പഠന കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ 50 ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പല സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.
സ്റ്റാച്യു ഓഫ് പീസ് പ്രധാനമന്ത്രി തിങ്കളാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും - പ്രധാനമന്ത്രി
വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്യുക. 151 ഇഞ്ച് ഉയരമുള്ള ഈ പ്രതിമ "അഷ്ടദാതു" ലോഹങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്