പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രയാഗ് രാജിലെ അർദ്ധകുംഭമേളയിൽ പങ്കെടുക്കും. സ്വച്ഛ് ഭാരത് സ്വച്ഛ് ആബാർ പുരസ്കാരങ്ങളും പ്രധാനമന്ത്രി വിതരണം ചെയ്യും.
സഫായി കർമ്മാചാരിക്കുംസ്വച്ഛാഗ്രാഹീസിനുംപൊലീസുകാർക്കുംനാവികസേനക്കുമുള്ള സ്വച്ഛ് ഭാരത് സ്വച്ഛ് ആബാർ പുരസ്കാരങ്ങൾ പ്രധാനമന്ത്രി നൽകും. തുടർന്ന് പ്രയാഗ്രാജിൽ ത്രിവേണി സംഗമത്തിൽ പങ്കെടുക്കുകയും ശുചിത്വ തൊഴിലാളികളുമായി ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യും. ശുചിത്വവും സ്വച്ഛ് ഭാരത് പദ്ധതികളും ഈ വർഷത്തെ കുംഭമേളയിൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
മേളയോടനുബന്ധിച്ചുള്ള വിവിധ പുരസ്കാരങ്ങളും പ്രധാനമന്ത്രി വിതരണം ചെയ്യും. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമത്തില്‍ ലക്ഷക്കണക്കിന് വിശ്വാസികളാണ്സ്നാനം നടത്തുന്നത്. സ്നാനത്തിലൂടെ പാപങ്ങള്‍ ഇല്ലാതാകുകയും മോക്ഷം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
അര്‍ദ്ധ, പൂര്‍ണ്ണ, മഹാ കുഭമേളകളാണ് നടക്കാറുള്ളത്. അലഹബാദ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. ആറ് വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും പ്രയാഗ് രാജിലുമാണ് അര്‍ദ്ധ കുംഭമേള നടക്കുക. 12 വര്‍ഷത്തിലൊരിക്കല്‍ പൂര്‍ണ്ണ കുംഭമേളയും 12 പൂര്‍ണ്ണ കുഭമേളകള്‍ പൂര്‍ത്തിയാകുമ്പോള്‍ 144 വര്‍ഷത്തിലൊരിക്കല്‍ മഹാകുംഭമേളയും നടക്കും. 2013 ലാണ് അവസാനമായി മഹാ കുംഭമേള നടന്നത്.