ETV Bharat / bharat

പ്രധാനമന്ത്രി നരേന്ദ്രമോദി കിസാൻ റെയിൽ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും

മഹാരാഷ്‌ട്രയിലെ സങ്കോളയിൽ നിന്ന് പശ്ചിമ ബംഗാളിലെ ഷാലിമാർ വരെയുള്ള സർവീസാണിത്

PM to flag off 100th Kisan Rail  Kisan Rail from Maharashtra to West Bengal  Modi will flag off 100th Kisan Rail  Kisan Rail inauguration  റെയിൽ സർവീസ് ഫ്ലാഗ് ഓഫ്  പ്രധാനമന്ത്രി നരേന്ദ്രമോദി  മഹാരാഷ്‌ട്ര
പ്രധാനമന്ത്രി നരേന്ദ്രമോദി കിസാൻ റെയിൽ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും
author img

By

Published : Dec 28, 2020, 10:57 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നൂറാമത്തെ കിസാൻ റെയിൽ സർവീസ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. മഹാരാഷ്‌ട്രയിലെ സങ്കോളയിൽ നിന്ന് പശ്ചിമ ബംഗാളിലെ ഷാലിമാർ വരെയുള്ള സർവീസാണിത്. കോളിഫ്ലവർ, കാപ്‌സിക്കം, കാബേജ്, മുരിങ്ങ, മുളക്, സവാള തുടങ്ങിയ പച്ചക്കറികളും മുന്തിരി, ഓറഞ്ച്, മാതളനാരങ്ങ, വാഴപ്പഴം, കസ്റ്റാർഡ് ആപ്പിൾ തുടങ്ങിയ പഴങ്ങളുമാണ് ചരക്ക് സാധനങ്ങൾ. നിശ്ചിത സ്റ്റോപ്പുകളിൽ ചരക്കുകൾ ഇറക്കുന്നതിനും കയറ്റുന്നതിനും അനുവദിക്കും.

സർവീസിനായി കേന്ദ്രസർക്കാർ 50 ശതമാനം സബ്‌സിഡി നീട്ടി. ഈ വർഷം ഓഗസ്റ്റ് ഏഴിനാണ് ദേവാലിയിൽ നിന്ന് ദാനാപൂരിലേക്ക് ആദ്യത്തെ കിസാൻ റെയിൽ സർവീസ് നടത്തുന്നത്. കാർഷിക ഉൽ‌പ്പന്നങ്ങളുടെ തടസമില്ലാത്ത വിതരണം ഇത് സാധ്യമാക്കുന്നു. ഡൽഹി മെട്രോയുടെ മജന്ത ലൈനിൽ ഇന്ത്യയുടെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിൻ പ്രവർത്തനങ്ങളും മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.