ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറൻസി വഴി പണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ട്വീറ്റുകള്‍. പുലര്‍ച്ചെയാണ് അക്കൗണ്ട് ഹാക്ക് ചെയ്‌തത്. അതിനു ശേഷം അക്കൗണ്ട് നിയന്ത്രണം പുനഃസ്ഥാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ട്വിറ്റര്‍ വക്താവ് അറിയിച്ചു. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
![PM Modi's personal Twitter account hacked Modi Twitter hacked PM Modi Twitter Twitter hacked PMO twitter പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തു പ്രധാനമന്ത്രി ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തു ട്വിറ്റര്‍](https://etvbharatimages.akamaized.net/etvbharat/prod-images/8658420_djd.png)