ETV Bharat / bharat

പ്രത്യേക അഭിമുഖം: വിവാദ വിഷയങ്ങളിൽ മനസ് തുറന്ന് മോദി - റാഫേൽ

നോട്ട് നിരോധനം, കാർഷിക പ്രശ്നങ്ങള്‍, തുടങ്ങിയ നിരവധി വിവാദ വിഷയങ്ങളിലാണ് ഈനാടു ഗ്രൂപ്പിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മോദി മനസ് തുറന്നത്

നരേന്ദ്ര മോദി
author img

By

Published : Apr 9, 2019, 9:31 PM IST

ന്യൂഡൽഹി : 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഈനാടു ഗ്രൂപ്പിന് പ്രത്യേക ആഭിമുഖം അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ച് വർഷത്തെ വിവാദ വിഷയങ്ങളിലുള്‍പ്പടെയാണ് മോദി മനസ് തുറന്നത് . അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ഇതാ

താങ്കളുടെ സർക്കാരിന്‍റെ ഏറ്റവും വലിയ നേട്ടമായി കാണുന്നതെന്താണ്

എല്ലാ സർക്കാർ സ്ഥാപനങ്ങളെയും കൂടുതൽ സുതാര്യവും സൗകര്യപ്രഥവുമാക്കി. ഇതിൽ ഒരു മേഖലയെയും ഒഴിവാക്കിയിട്ടില്ല. നവീകരണം, നിർവ്വഹണം, പരിവർത്തനം എന്നിവയിൽ വിശ്വിസിക്കുന്നു. ഞങ്ങള്‍ മുന്നോട്ട് പോകുന്നത് ഇതേ ദിശയിലാണ്

സാധാരണ ഗതിയിൽ സർക്കാരുകള്‍ രണ്ടോ മൂന്നോ പ്രധാന മേഖലളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൻമോഹർ സിംങ് സർക്കാരിന്‍റെ കാലത്തെ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇതിന് ഉദാഹരണമാണ്. അതിൽ മാത്രമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഗുജറാത്തിലെ മുഖ്യമന്ത്രിയെന്ന നിലയിൽ എനിക്ക് ധാരാളം മൂല്യവത്തായ അനുഭവങ്ങളുണ്ട്. ഭരണനിർവ്വഹണത്തിന്‍റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരാളാണ് ഞാൻ.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടപ്പാക്കിയ പരിഷ്ക്കാരങ്ങളിൽ താങ്കളെ കൂടുതൽ സംതൃപ്തനാക്കിയതെന്താണ്

2014 ന് മുമ്പ് വിവിധ അഴിമതികളിൽ ജനം നിരാശരായിരുന്നു. പക്ഷെ ഇന്നത്തെ സർക്കാരിൽ ജനങ്ങള്‍ക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ട്. സർക്കാർ പ്രവർത്തനങ്ങളിൽ ജനങ്ങള്‍ക്കുണ്ടായ ഈ മാറ്റം എന്നെ സംതൃപ്തനാക്കുന്നു.

മഹാസഖ്യത്തെക്കുറിച്ചുള്ള അഭിപ്രായം

കഴിഞ്ഞ അഞ്ച് വർഷക്കാലം പ്രധാനമന്ത്രിയെന്ന നിലയിലുള്ള എന്‍റെ പ്രവർത്തനം ജനം കണ്ടു കഴിഞ്ഞു. മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം സ്ഥിരതയുള്ള സർക്കാരിനും അവർ സാക്ഷിയാണ് . അതിനാൽ മഹാസഖ്യത്തെ ജനം പിന്തുണക്കില്ല. വ്യത്യസ്ഥ പ്രത്യേയശാത്രങ്ങളുടെ സംഗമമാണത്.

ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തിന് മേൽക്കൈ ഉണ്ടെന്ന് താങ്കള്‍ക്കേ തോന്നുന്നുണ്ടോ

രാഷ്ടീയം കണക്കിന്‍റെ കളിയല്ല പക്ഷെ തെരഞ്ഞെടുപ്പ് ഫലം അങ്ങനെയാണ് . യുവ വോട്ടർമാരുടെ ശക്തിയെക്കുറിച്ച് അവർക്ക് ധാരണയില്ല. ഈ രണ്ട് പാർട്ടികളും എങ്ങനെയാണെന്ന് അവർക്ക് നന്നായി അറിയാം. ഒരു സമയത്ത് പരസ്പരം എതിർത്തവർ ഇന്ന് ഒന്നായിരിക്കുന്നു

പ്രതിപക്ഷം തൊഴിലില്ലായ്മ കാർഷിക പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം ഉയർത്തുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ഇതെങ്ങനെയാണ് പ്രതിഫലിക്കുക.

ഇത് സാങ്കേതിക വിദ്യയുടെ കാലമാണ്. എല്ലാം നവമാധ്യമങ്ങള്‍ വഴി പെട്ടെന്ന് തന്നെ ജനങ്ങളിൽ എത്തുന്നു പണ്ട് രാഷ്ട്രീയക്കാർക്ക് ജനങ്ങളെ കബളിപ്പിക്കാമായിരുന്നു,പക്ഷെ കാലം മാറി.
വിവരങ്ങള്‍ ജനങ്ങള്‍ക്ക് നിഷ്പ്രയാസം ലഭ്യമാകും റോഡ് നിർമ്മാണം , റയിൽ വേ ലൈൻ തുടങ്ങിയവയെക്കുറിച്ചെല്ലാം അവർക്ക് വിലയിരുത്തൽ നടത്താം.

വിദേശ നിക്ഷേപത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. ഈ നിക്ഷേപം തൊഴിൽ സാധ്യതകളുണ്ടാക്കുന്നു. മുദ്ര പദ്ധതി വഴി ജനങ്ങള്‍ക്ക് നിഷ്പ്രയാസം സംരഭങ്ങള്‍ തുടങ്ങാൻ വായ്പ ലഭിക്കുന്നു. ജനങ്ങള്‍ ഇതെല്ലാം കണക്കിലെടുത്താൽ പ്രതിപക്ഷത്തിന്‍റെ തെറ്റായ ആരോപണങ്ങളെ അവർ പ്രോത്സാഹിപ്പിക്കില്ല.

രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങളെ താങ്കള്‍ എങ്ങനെയാണ് കൈകാര്യം ചെയ്തത്

സ്വമിനാഥൻ റിപ്പോർട്ട് പഠിച്ച ശേഷം കാർഷിക ഉത്പന്നങ്ങളുടെ യഥാർത്ഥ വില ഒന്നരമടങ്ങ് ഉയർത്തി. കഴിഞ്ഞ സർക്കാരേക്കാള്‍ കർഷകരിൽ നിന്ന് കൂടുതൽ ഉത്പന്നങ്ങള്‍ വാങ്ങുന്നുണ്ട്. കർഷകർക്ക് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ ആവിഷ്കരിച്ചു. ധാരാളം കർഷകർക്ക് സഹായകരമായ സോയിൽ ഹൈൽത്ത് കാർഡ്, ഇ-നാം തുടങ്ങിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചു. കർഷകർക്ക് പെൻഷൻ സ്കീമും, ഒരു വർഷത്തിൽ അഞ്ച് ലക്ഷം രൂപ വായ്പ്പയെടുക്കുന്ന കർഷകരുടെ പലിശ എഴുതി തള്ളുന്ന പദ്ധതിയും ആലോചനയിലാണ്

ഇതൊക്കെയാണെങ്കിലും മഹാരാഷ്ട്രയിൽ കർഷകർ പ്രതിഷേധവുമായി ലോംങ് മാർച്ച് നടത്തുന്നു, തമിഴ്നാട്ടിലെ കർഷകർ പാർലമെന്‍റിന് മുന്നിൽ സമരമിരിക്കുന്നു, എന്തായിരിക്കും ഇതിന്‍റെ കാരണം.

കർഷകർ പ്രതിഷേധിച്ചിരുന്നുവെന്നത് സത്യമാണ് . പക്ഷെ അത് അധികകാലം നീണ്ടിരുന്നില്ല. യാഥാർത്ഥ അവസ്ഥ മനസിലാക്കിയ അവർ ഉടൻ പിൻവാങ്ങി. ഇന്ന് കർഷകർക്ക് ഞങ്ങളിലുള്ള വിശ്വാസം വർദ്ധിച്ചു

നോട്ട് നിരോധനത്തെക്കുറിച്ച് വലിയ വിമർശനമാണ് കോണ്‍ഗ്രസിൽ നിന്ന് ഉയർന്നത്. പത്രസമ്മേളത്തിൽ ബിജെപിയുെട അഴിമതിയായാണിതെന്നാണ് മല്ലീകാർജുന ഖാർഗെ പറഞ്ഞത്. നോട്ട് നിരോധനത്തിന്‍റെ അന്തിമഫലം എന്താണെന്നാണ് താങ്കള്‍ വിശ്വസിക്കുന്നത്

രാജ്യത്ത് നോട്ട് നിരോധനമെന്നാശയം ആദ്യം കൊണ്ടു വന്നത് ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തിലെ ധനമന്ത്രിയായിരുന്ന യശ്വന്ത് റാവു ആയിരുന്നു. നോട്ട് നിരോധനം പ്രധാനമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. 100 രൂപ വലിയ തുകയായിരുന്ന കാലമായിരുന്നു അത്. ഇന്ദിരാ ഗാന്ധിക്ക് പേടിയുണ്ടായിരുന്നു. സാമ്പത്തികപരമായി ഇത് ചെയ്യാമെങ്കിലും രാഷ്ട്രീയ സാഹസമായിരിക്കുമിതെന്നും തെരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ലെന്നും അവർ കരുതി. അന്ന് അത് ചെയ്തിരുന്നെങ്കിൽ ഈ രോഗം വ്യാപിക്കില്ലായിരുന്നു. ഇന്നത് വ്യാപിച്ചു. ഇതല്ലാതെ പ്രതിവിധിയില്ലായിരുന്നു

സമാന്തര സാമ്പത്തിക വ്യവസ്ഥ പ്രവർത്തിക്കുകയാണെങ്കിൽ അത് യാഥാർത്ഥ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കും. ഈ രീതിയിൽ രാജ്യത്തിന് മുന്നോട് പോകാനാകില്ല. മൻമോഹൻ സിംങ് സർക്കാരിന് ശേഷം തങ്ങള്‍ അധികാരത്തിൽ എത്തിയപ്പോള്‍ രാജ്യത്തെ മന്ത്രിമാരുടെ കിടക്കയിൽ നിന്നും അലമാരിയിൽ നിന്നും പണം ഒഴുകുകയായിരുന്നു.

ഇത്തരം വാർത്തകള്‍ മാധ്യമങ്ങളിൽ വൈറലായി ഇത് ആശങ്കക്ക് കാരണമായി. അതിനാൽ തങ്ങള്‍ എടുത്ത തീരുമാനം ഗുണകരമായിരുന്നു. കോടിക്കണക്കിന് കള്ളപ്പണം വെളിച്ചത്തേക്ക് വന്നു. 350-400 ഷെൽ കമ്പനികള്‍ കണ്ടെത്തി അവ അടപ്പിച്ചു. കഴിഞ്ഞ 70 വർഷത്തിനിടെ ഇൻകം ടാക്സ് നൽകുന്നവരുടെ എണ്ണം ഈ അഞ്ച് വർഷത്തിൽ ഇരട്ടിയോളം വർദ്ധിച്ചു.

യുപിഐ ഡിജിറ്റൽ പണമിടപാട് ശ്രദ്ധിച്ച് കാണും. ഞാൻ അധികാരത്തിൽസ വരുമ്പോള്‍ ദിവസം മൂന്ന് ലക്ഷം രൂപയാണ് ഡിജിറ്റൽ രീതിയിൽ കൈമാറപ്പെട്ടിരുന്നത്. ഇന്നത് ആഴ്ച്ചയിൽ 80 കോടിയായി മാറി. ഇതെല്ലാം സംഭവിച്ചത് നോട്ട് നിരോധനത്തിന് ശേഷമാണ്. രാജ്യം മുന്നോട്ട് കുതിക്കുകയാണെന്നതിന്‍റെ സൂചനയാണിത്.

സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വിജയ് മല്ല്യ, മെഹുള്‍ ചോസ്ക്കി, നീരവ് മോദി തുടങ്ങയവരുടെയെല്ലാം സ്വത്തുക്കള്‍ കണ്ടുകെട്ടി. പക്ഷെ ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടോ

ആദ്യമായി കോണ്‍ഗ്രസ് ഇതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ എനിക്ക് മാധ്യമങ്ങളോട് പറയാനുള്ളത് കഴിഞ്ഞ 70 വർഷത്തിനിടെ ഇത്തരത്തിൽ ഇന്ത്യ വിട്ട ആളുകളുടെ ലിസ്റ്റെടുക്കണമെന്നാണ്. അതും ചർച്ച ചെയ്യപ്പെടണം.

രണ്ടാമത്, തങ്ങളുടെ സർക്കാർ ദീപക്ക് തൽവാർ, ക്രിസ്ത്യൻ മിഷേൽ, രാജീവ് സക്സേന എന്നിവരെയെല്ലാം തിരിച്ച് ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. ഞങ്ങളുടെ ഉദ്ദേശം വളരെ വ്യക്തമാണ്. കള്ളപ്പണം പിടിച്ചെടുക്കാനുള്ള ശക്തമായ നിയമങ്ങളും തങ്ങള്‍ കൊണ്ടു വന്നു

ബഹുമതവിശ്വാവും , സാഹോദര്യവുമാണ് ഇന്ത്യൻ സംസ്ക്കാരത്തിന്‍റെ അടിസ്ഥാനം. പക്ഷെ കഴിഞ്ഞ അഞ്ച് വർഷത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഒരു അരക്ഷിതാവസ്ഥയുണ്ടെന്ന വാദത്തോട് താങ്കള്‍ യോജിക്കുമോ. അങ്ങനെയുണ്ടെങ്കിൽ അതെന്തുകൊണ്ടാണ്

കുറച്ച് ആളുകളുണ്ട് തെറ്റായ ഉദ്ദേശവും സ്വാർത്ഥതയും ലക്ഷ്യം വെച്ച് രാഷ്ട്രീയ ലക്ഷ്യത്തിനോ അല്ലാതെയോ ഓരോ ആഖ്യാനം ഉണ്ടാക്കുന്നു. ഇക്കാരണത്താൽ സർക്കാരിന്‍റെ നല്ല പ്രവർത്തനങ്ങള്‍ നിഴലിലാകുന്നു.

ഡൽഹിയിൽ തെരഞ്ഞെടുപ്പാകുമ്പോള്‍ പള്ളികള്‍ക്ക് നേരെ ആക്രമണം നടക്കുന്നു ശേഷം ഒന്നുമില്ല.
അതുകൊണ്ട് തന്നെ ഇത് സത്യമല്ല. ഇനി കലാപങ്ങളെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ കോണ്‍ഗ്രസിന്‍റെ കാലഘട്ടത്തിലാണ് ന്യൂനപക്ഷങ്ങള്‍ കൂടുതലായി കൊല്ലപ്പെട്ട ഏറ്റവും രൂക്ഷമായ കലാപങ്ങള്‍ നടന്നിട്ടുളളത്. ഇന്ത്യയിൽ ഇന്നുളളത് എല്ലാവർക്കും അനുയോജ്യമായ സാഹചര്യമാണ്. സൗദി അറേബ്യയിൽ നിന്ന് ചിലർ ഇങ്ങനെയെഴുതി ഒന്നിച്ച് ജീവിക്കുന്നതിനെക്കുറിച്ച് പഠിക്കണമെങ്കിൽ അത് ഇന്ത്യയിൽ നിന്നാകണം.

റാഫേൽ കരാറിന്‍റെ കാര്യത്തിൽ താങ്കള്‍ പറഞ്ഞത് സുപ്രീം കോടതിയിൽ നിന്നും സിഎജി യിൽ നിന്നും സർക്കാരിന് അനുകൂലമായിരുന്നുവെന്നാണ്. ഒരു തരത്തിൽ അത് ശരിയാണ് പക്ഷെ ചോദ്യം വരുന്നത് പാപ്പരത്വത്തിന്‍റെ വക്കിൽ നിൽക്കുന്ന ഒരു കമ്പനിക്ക് എങ്ങനെ കരാറിന്‍റെ ഓഫ്സെറ്റ് ലഭിച്ചുവെന്നതാണ് . അത്തരത്തിലുളള കമ്പനി പ്രതിരോധ മേഖലക്ക് അനുയോജ്യമാണോ

ആരോപണങ്ങളെല്ലാം നുണയാണ്, എല്ലാ കാര്യങ്ങളും സുപ്രീം കോടതിയിൽ ചർച്ചക്ക് വന്നിരുന്നു. പാർലമെന്‍റിൽ കമ്പനികളെക്കുറിച്ചും ഓഫ്സെറ്റിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഇതേക്കാര്യമാണ് സിഎജി യും സുപ്രീം കോടതിയും പറഞ്ഞിരിക്കുന്നത്. പക്ഷേ ഇപ്പോഴും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നുണ പറയുകയാണ്

അഗസ്റ്റാ വെസ്റ്റ്ലാന്‍റ്, വിവിഐപി ഹെലികോപ്ടർ അഴിമതികളേക്കാളേറെ അടിസ്ഥാന രഹിതമായ ഈ ആരോപണത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചർച്ചചെയ്യുന്നത്. നാഷണൽ ഹെറാള്‍ഡ് കേസിൽ എന്തുകൊണ്ടാണ് മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ ജാമ്യത്തിലാണ്. ഇത്തരം കാര്യങ്ങള്‍ക്ക് എത്ര സമയവും സ്ഥലവും മാധ്യമങ്ങള്‍ നൽകി. എന്ത് സമ്മർദ്ദമാണ് ഈ നിശബ്ദതക്ക് പിന്നിൽ.

കഴിഞ്ഞ അഞ്ച് വർഷം ചെയ്യാതെ ഇത്തവണ രാമക്ഷേത്രം നിർമ്മിക്കുമെന്ന് പറയുമ്പോള്‍ അതെങ്ങനെ ജനം വിശ്വസിക്കും

തങ്ങളുടെ നിലപാട് സുപ്രീം കോടതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. വിധിക്കായി കാത്തിരിക്കുകയാണ്. വിരോധാഭാസമെന്തെന്നാൽ കോണ്‍ഗ്രസ് കോടതിയോട് ആവശ്യപ്പെടുകയാണ് 2019 ൽ വിധി പ്രസ്താവിക്കരുതെന്നാണ് എങ്ങനെ അവർക്ക് കോടതിയെ സമ്മർദ്ദത്തിലാക്കാൻ കഴിയും. ഇത് ആകുലതയുണ്ടാക്കുന്നതാണ്

സ്ത്രീ സംവരണ ബിൽ രാജ്യസഭ പാസായി, സർക്കാരിന് ഭൂരിപക്ഷമുണ്ടായിട്ടും എന്തുകൊണ്ടാണ് ബിൽ ലോകസഭ കടക്കാത്തത്

വിഷയം സജീവ പരിഗണനയിലാണ്.ബില്ലുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും

അധികാരത്തിൽ എത്തിയാൽ താങ്കളുടെ സർക്കാരിന്‍റെ അടുത്ത പരിഗണന എന്തായിരിക്കും

രാജ്യത്തെ പുതിയ ഉയരങ്ങളിൽ എത്തിക്കുകയെന്നതാണ് തന്‍റെ പ്രഥമ പരിഗണന. ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ച് അവർക്ക് വികസനവും സാധ്യതകളും സമ്മാനിക്കും

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.