ലക്നൗ: ഹിന്ദു ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർക്കാർ അധികാരത്തിലെത്തണമെന്ന അഭിപ്രായവുമായി പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ളാദ് മോദി. സ്വകാര്യ ചടങ്ങിനിടെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രഹ്ളാദ് മോദി.
ഹൈന്ദവ പ്രത്യയശാസ്ത്രമുള്ള ഒരു സർക്കാർ വരണമെന്നാണ് തന്‍റെ ആഗ്രഹം. ഒരു ഹിന്ദു എന്ന നിലയിൽ ഹിന്ദുക്കളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർക്കാരാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് അസമിൽ എൻആർസി തുടങ്ങിയതെന്നും ആരുടെയും പൗരത്വം നഷ്ടപ്പെടുത്താൻ സിഎഎയിൽ വ്യവസ്ഥകളില്ലെന്നും അദ്ദേഹം പറഞ്ഞു.