ന്യൂഡല്‍ഹി: ബോഡോ കരാർ ഒപ്പിട്ടതിന്‍റെ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസമിലെ കൊക്രാജർ സന്ദർശിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം രോഷമായത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ വടക്കുകിഴക്കൻ സന്ദർശനമാണിത്.
അസം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നെന്നും. ബോഡോ കരാർ വിജയകരമായി ഒപ്പുവെച്ചതായി അടയാളപ്പെടുത്തുമെന്നും ഇതോടെ പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്‌നം അവസാനിക്കും. സമാധാനത്തിന്‍റെയും പുരോഗതിയുടെയും ഒരു പുതിയ യുഗത്തിന്‍റെയും തുടക്കമായിരിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു. അസമിലെ ബോഡോ ആധിപത്യമുള്ള പ്രദേശങ്ങളിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനായി നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍റ് (എൻഡിഎഫ്‌ബി), ബോഡോ സ്റ്റുഡന്‍റ്‌സ് യൂണിയൻ, സിവിൽ സൊസൈറ്റി ഗ്രൂപ്പ് എന്നിവയുമായി ചേര്‍ന്ന് ജനുവരി 27നാണ് കരാർ ഒപ്പിട്ടത്.
-
Tomorrow, I look forward to being in Assam. I will be in Kokrajhar to address a public meeting.
— Narendra Modi (@narendramodi) February 6, 2020 " class="align-text-top noRightClick twitterSection" data="
We will mark the successful signing of the Bodo Accord, which brings to an end a problem that had been persisting for decades. It marks the start of a new era of peace and progress.
">Tomorrow, I look forward to being in Assam. I will be in Kokrajhar to address a public meeting.
— Narendra Modi (@narendramodi) February 6, 2020
We will mark the successful signing of the Bodo Accord, which brings to an end a problem that had been persisting for decades. It marks the start of a new era of peace and progress.Tomorrow, I look forward to being in Assam. I will be in Kokrajhar to address a public meeting.
— Narendra Modi (@narendramodi) February 6, 2020
We will mark the successful signing of the Bodo Accord, which brings to an end a problem that had been persisting for decades. It marks the start of a new era of peace and progress.
കരാർ ഒപ്പിട്ട രണ്ട് ദിവസത്തിനുള്ളിൽ എൻഡിഎഫ്‌ബിയുടെ വിവിധ വിഭാഗങ്ങളിലെ 1,615 കേഡർമാർ ആയുധങ്ങൾ കീഴടക്കി മുഖ്യധാരയിൽ ചേർന്നു. മാൻ കി ബാത്ത് റേഡിയോ പ്രസംഗത്തിലും അക്രമത്തിന്‍റെ പാതയിലുള്ള എല്ലാവരോടും ശാന്തരാകാനും ആയുധങ്ങൾ താഴെയിടാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു.
സിഎഎ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയും തമ്മിൽ ഗുവാഹത്തിയിൽ നടക്കാനിരുന്ന ഉച്ചകോടി റദ്ദാക്കിയിരുന്നു. ഗുവാഹത്തിയിൽ അടുത്തിടെ സമാപിച്ച 'ഖേലോ ഇന്ത്യ' ഗെയിമുകളുടെ ഉദ്ഘാടനത്തിന് മോദിയെ ക്ഷണിച്ചെങ്കിലും പങ്കെടുത്തില്ല.