ETV Bharat / bharat

ബിഹാറിൽ മൂന്ന് തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും - പ്രധാനമന്ത്രി ബിഹാറിൽ

ബിഹാറിലേക്കുള്ള പ്രധാനമന്ത്രിയുടെ രണ്ടാമത്തെ തെരഞ്ഞെടുപ്പ് സന്ദർശനമാണിത്. ഒക്ടോബർ 23ന് നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

Narendra Modi  Bihar Elections 2020  Bihar Polls 2020  PM Modi election rally  PM Modi to address three election rallies in Bihar today  തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും  പ്രധാനമന്ത്രി ബിഹാറിൽ  തെരഞ്ഞെടുപ്പ് റാലി
പ്രധാനമന്ത്രി
author img

By

Published : Oct 28, 2020, 7:30 AM IST

പട്‌ന: ദർബംഗ, മുസാഫർപൂർ, പട്‌ന എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. ബിഹാറിലേക്കുള്ള പ്രധാനമന്ത്രിയുടെ രണ്ടാമത്തെ തെരഞ്ഞെടുപ്പ് സന്ദർശനമാണിത്. ഒക്ടോബർ 23ന് നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാർ, ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

റാലിയിൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സുരക്ഷ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ദർബംഗ ജില്ലാ മജിസ്‌ട്രേറ്റ് എസ്. എം. ത്യാഗ്രാജനുമായി കൂടിക്കാഴ്ച നടത്തി.മാസ്കുകളില്ലാതെ ആരെയും വേദിയിൽ അനുവദിക്കില്ലെന്നും പ്രധാനമന്ത്രിയുമായി യാത്ര ചെയ്യുന്നവരെ ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

അതേസമയം, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാർ തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ നവംബർ 10 നാണ് നടക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.