ETV Bharat / bharat

സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്‍റെ അവസാന ഘട്ട മത്സരത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും - പ്രധാനമന്ത്രി നരേന്ദ്ര മോദി

ശനിയാഴ്ച്ച നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി സംവദിക്കും

PM Modi  Narendra Modi  Hackathon 2020  Smart India Hackathon  Grand Finale  സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2020  പ്രധാനമന്ത്രി നരേന്ദ്ര മോദി  അവസാന ഘട്ട മത്സരം പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
പ്രധാനമന്ത്രി
author img

By

Published : Aug 1, 2020, 7:42 AM IST

ന്യൂഡൽഹി: സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2020ന്‍റെ അവസാന ഘട്ട മത്സരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യും. ശനിയാഴ്ച്ച നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി സംവദിക്കും. വൈകിട്ട് 4.30ന് ഹാക്കത്തോണിന്‍റെ അവസാനഘട്ട മത്സരാർഥികളുമായി പ്രധാനമന്ത്രി സംസാരിക്കും.

  • Young India is filled with talent! The grand finale of the Smart India Hackathon 2020 showcases this very spirit of innovation and excellence. On 1st August at 4:30 PM, looking forward to interacting with the finalists of the Hackathon and knowing more about their works.

    — Narendra Modi (@narendramodi) July 31, 2020 " class="align-text-top noRightClick twitterSection" data=" ">

സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2020ന്‍റെ ഗ്രാൻഡ് ഫിനാലേ പുതുമയുടെയും മികവിന്‍റെയും വേദിയാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യം ദൈന്യംദിനം അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികൾക്ക് ഒരു വേദി നൽകുന്നതിനുള്ള രാജ്യവ്യാപകമായ സംരംഭമാണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ. ഉൽ‌പ്പന്ന നവീകരണത്തിന്‍റെ സംസ്കാരവും പ്രശ്‌ന പരിഹാര മനോഭാവവും ഇതിൽ ഉൾപ്പെടുന്നു. യുവമനസ്സുകളിൽ വ്യത്യസ്ത ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഇത് അങ്ങേയറ്റം വിജയകരമാണെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്‍റെ 2017ലെ ആദ്യ പതിപ്പിൽ 42,000 വിദ്യാർഥികൾ പങ്കെടുത്തു. ഇത് 2018ൽ ഒരു ലക്ഷമായും 2019ൽ രണ്ട് ലക്ഷമായും ഉയർന്നു. സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2020ന്‍റെ ആദ്യ റൗണ്ടിൽ 4.5 ലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. 37 കേന്ദ്ര സർക്കാർ വകുപ്പുകൾ, 17 സംസ്ഥാന സർക്കാരുകൾ, 20 വ്യവസായങ്ങൾ എന്നിവയിൽ നിന്ന് 243 പ്രശ്ന പ്രസ്താവനകൾ പരിഹരിക്കാൻ പതിനായിരത്തിലധികം വിദ്യാർഥികൾ അവസാന ഘട്ടത്തിൽ മത്സരിക്കുമെന്നത് ശ്രദ്ധേയമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.