ETV Bharat / bharat

മോദി വേഴ്സസ് വൈൽഡ്; മാൻ വേഴ്സസ് വൈൽഡിൽ നരേന്ദ്ര മോദി - ഡിസ്ക്കവറി

പ്രശസ്ത സാഹസികൻ ബെയർ ഗ്രിൽസിനൊപ്പമാണ് മാൻ വേഴ്സസ് വൈൽഡിൽ  മോദിയെത്തുന്നത്

Man vs Wild
author img

By

Published : Jul 29, 2019, 7:19 PM IST

ന്യൂഡൽഹി: ഡിസ്ക്കവറി ചാനലിന്‍റെ മാൻ വേഴ്സസ് വൈൽഡിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നു. പ്രശസ്ത സാഹസികൻ ബെയർ ഗ്രിൽസിനൊപ്പമാണ് മോദി പരിപാടിയിൽ പങ്കെടുക്കുന്നത്. ഡിസ്കവറിയുടെ വിവിധ ചാനലുകൾ വഴി 180 ഓളം രാജ്യങ്ങളിൽ ഇത് സംപ്രേക്ഷണം ചെയ്യും. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ദേശീയ ഉദ്യാനമായ ജിം കോർബറ്റ് നാഷണൽ പാർക്കിലാണ് പരിപാടി ഷൂട്ട് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 12 തിങ്കളാഴ്ച രാത്രി ഒൻപത് മണിക്കാണ് പരിപാടിയുടെ സംപ്രേഷണം. പർവതങ്ങളും വനങ്ങളുമടങ്ങുന്ന പ്രകൃതിയുടെ മടിത്തട്ടില്‍ ജീവിച്ചതിന്‍റെ അനുഭവമാണ് ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാൻ തനിക്ക് പ്രചോദനമായതെന്ന് മോദി പറയുന്നു. ഡിസ്കവറി ചാനല്‍ പുറത്തുവിട്ട പ്രസ്താവനയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. പ്രകൃതിയെ ആവിഷ്കരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ വലിയ താല്‍പര്യം തോന്നിയെന്നും മോദി പറയുന്നു.

Man vs Wild  PM Modi  മോദി  ഡിസ്ക്കവറി  Discovery
മാൻ വേഴ്സസ് വൈൽഡിൽ നരേന്ദ്ര മോദി

ഇന്ത്യയുടെ സമ്പന്നമായ പ്രകൃതി വിഭവങ്ങളെ ലോകത്തിന് തുറന്നുകാട്ടാനുള്ള ഒരവസരമായാണ് താനിതിനെ കാണുന്നതെന്ന് മോദി പറഞ്ഞു. വനത്തിൽ കഴിഞ്ഞ വർഷങ്ങൾ തന്‍റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഈ പരിപാടിയിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആവശ്യകതയും ആളുകളിലേക്ക് എത്തിക്കാൻ കഴിയും. ഇത് തനിക്ക് മറക്കാൻ കഴിയാത്ത ഒരു അനുഭവമാണെന്നും മോദി പറഞ്ഞു.

മോദി ബെയർ ഗ്രിൽസിനൊപ്പം

ഷോയിൽ മോദിയും ബെയർ ഗ്രിൽസും ചേർന്ന് കാട്ടിലൂടെയും നദിയിലൂടെയുമൊക്കെ യാത്ര ചെയ്യുന്നുണ്ട്. പർവതങ്ങളിലും കാട്ടിലും ജീവിച്ചതിന്‍റെ അനുഭവങ്ങൾ ഷോയിൽ മോദി പങ്കുവയ്ക്കും.

ബരാക് ഒബാമ, കെയ്റ്റ് വിന്‍സ്ലെറ്റ്, റോജർ ഫഡറർ, ജൂലിയ റോബർട്ട്സ് തുടങ്ങി നിരവധി പ്രമുഖർ ബെയർ ഗ്രിൽസിന്‍റെ അതിഥികളായി എത്തിയിട്ടുണ്ട്. ഡിസ്ക്കവറിയുടെ അഞ്ച് പ്രാദേശിക ചാനലുകളിലും പരിപാടി കാണാൻ കഴിയും

മോദി ഷൂട്ടിങ് വേളയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.