ETV Bharat / bharat

ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നം; പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യണമെന്ന് ആദിർ രഞ്ജൻ ചൗധരി

കോൺഗ്രസ് നേതാവായ ആദിർ രഞ്ജൻ ചൗധരി ഇടിവി ഭാരതിലെ ദീപങ്കർ ബോസിനു നൽകിയ പ്രത്യേക അഭിമുഖത്തിലെ പ്രധാന ഭാഗങ്ങൾ.

Adhir Ranjan Chowdhury  India China stand-off  shramik train  Narendra Modi  economic package  labourers  Ladakh  Congress  ETV Bharat  Dipankar Bose  ലഡാക്ക്, ലോക്ക് ഡൗൺ, തൊഴിലാളികൾ  ആദിർ രഞ്ജൻ ചൗധരി  അതിഥി തൊഴിലാളികൾ  ശ്രമിക് ട്രെയിൻ  സാമ്പത്തിക വ്യവസ്ഥ  കൊവിഡ്  കൊറോണ വൈറസ്
ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നം; പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യണമെന്ന് ആദിർ രഞ്ജൻ ചൗധരി
author img

By

Published : Jun 13, 2020, 7:04 PM IST

മുതിർന്ന രാഷ്ട്രീയ നേതാവും കോൺഗ്രസ് നേതാവുമായ ആദിർ രഞ്ജൻ ചൗധരി 1999ലാണ് ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിനുശേഷം അദ്ദേഹം പാർലമെന്‍ററി രാഷ്ട്രീയത്തിന്‍റെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. തുടർന്ന് പശ്ചിമ ബംഗാൾ നിയമസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിലെ ഒരു പ്രധാന ഘടകവും പശ്ചിമ ബംഗാള്‍ പ്രദേശ് കോൺഗ്രസ് പ്രസിഡന്‍റുമായും അദ്ദേഹം പ്രവര്‍ത്തിച്ചു.

ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നം; പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യണമെന്ന് ആദിർ രഞ്ജൻ ചൗധരി

ലഡാക്ക്, ലോക്ക് ഡൗൺ, തൊഴിലാളികൾ

ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനെക്കുറിച്ചും ഈ വിഷയത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യണമെന്നും ചൗധരി ഇടിവി ഭാരതിനോട് പറഞ്ഞു. “കഴിഞ്ഞ ഒരു മാസമായി കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. ലഡാക്കിലെ പ്രശ്‌നം തന്ത്രപരമായും പ്രധാനപ്പെട്ടതാണ്. ലഡാക്കില്‍ അതിർത്തി ലംഘനങ്ങൾ നടന്നിട്ടുണ്ട്. സൈനിക വിദഗ്‌ധർ ഈ വിഷയത്തിൽ സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ആളുകൾ അവബോധം ഉള്ളവരാണെന്ന് സർക്കാർ മനസിലാക്കേണ്ടതുണ്ട്. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ജനം ആഗ്രഹിക്കുന്നു. രാജ്യം അഭിമുഖീകരിക്കുന്ന എല്ലാ സുപ്രധാന സംഭവങ്ങളിലും പ്രധാനമന്ത്രിക്ക് അഭിസംബോധന ചെയ്യാൻ കഴിയുമെങ്കിൽ ഈ വിഷയം അതുപോലെ പ്രധാനപ്പെട്ട ഒന്നാണെന്ന് ഞാൻ കരുതുന്നു.”

രാജ്യവ്യാപകമായി ലോക്ക്‌ ഡൗൺ നിലവിലുള്ള സമയത്ത് അതിഥി തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ശ്രമിക് പ്രത്യേക ട്രെയിനുകളെക്കുറിച്ചും ചൗധരി മനസു തുറന്നു. ശ്രമിക് ട്രെയിനുകളെ “ഡെത്ത് പാർലറുകൾ” എന്നു വിശേഷിപ്പിച്ച അദ്ദേഹം റെയിൽ‌വെയുടെ തെറ്റായ നടത്തിപ്പും ആസൂത്രണത്തിന്‍റെ അഭാവവുമാണ് തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ റെയിൽ‌വെയിൽ പ്രതിദിനം രണ്ടര കോടി ആളുകൾ യാത്ര ചെയ്യുന്നുണ്ട്. ഈ സർക്കാർ ദരിദ്രരും ദുർബലരുമായ അതിഥി തൊഴിലാളികളെ സഹായിക്കാനായി ശ്രമിക് ട്രെയിനുകള്‍ തുടങ്ങിയപ്പോൾ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരുടെ അവസ്ഥയെക്കുറിച്ച് ശ്രദ്ധിച്ചില്ല. ദിവസങ്ങളും മണിക്കൂറുകളോളം ട്രെയിനുകൾ വൈകി. അതികഠിനമായ വേനൽക്കാലത്ത് കടുത്ത ബുദ്ധിമുട്ടുകളാണ് തൊഴിലാളികൾ നേരിടേണ്ടിവന്നത്. 90ഓളം പേരുടെ നിർഭാഗ്യകരമായ മരണത്തിനും ഇത് കാരണമായി. ഈ ട്രെയിനുകൾക്ക് ഡെത്ത് പാർലർ അല്ലാതെ മറ്റൊരു വാക്കും എന്‍റെ പക്കലില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിഥി തൊഴിലാളികൾ

ലോക്ക് ഡൗൺ വേണ്ടത്ര ആസൂത്രണം ചെയ്‌തിട്ടില്ലെന്ന് കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ട് ചൗധരി പറഞ്ഞു. അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് തന്ത്രപരമായ ആസൂത്രണം സർക്കാരിനില്ലായിരുന്നു. അതിഥി തൊഴിലാളികളുടെ സാഹചര്യം കേന്ദ്രം ഒരിക്കലും ഗൗരവമായി എടുത്തിരുന്നില്ലെന്നതാണ് നിജസ്ഥിതി. നിസഹായരായ അതിഥി തൊഴിലാളികൾ അവരുടെ ജന്മദേശങ്ങളിലേക്ക് മടങ്ങുകയാണ്. അതിഥി തൊഴിലാളികളെന്ന നിലയിൽ ഈ സാഹചര്യത്തിൽ അവരുടെ സുരക്ഷയെക്കുറിച്ച് അവർക്ക് ഉറപ്പില്ല. അവർക്ക് ഉറപ്പ് നൽകാൻ സർക്കാരിൽ നിന്ന് ആരും മുന്നോട്ട് വരുന്നതുമില്ല.

കാൽനടയായും സൈക്കിളുകൾ ഉപയോഗിച്ചുമാണ് നൂറോളം കിലോമീറ്ററുകൾ താണ്ടി സ്വദേശത്തേക്ക് മടങ്ങാൻ അതിഥി തൊഴിലാളികൾ ശ്രമിക്കുന്നത്. ഇത് കേന്ദ്ര സർക്കാരിന്‍റെ ലോക്ക് ഡൗൺ നടപ്പാക്കിയതിലെ പിഴവ് എടുത്തു കാട്ടുന്നു. ഉപ-സഹാറൻ ആഫ്രിക്കയിൽ പോലും നിസ്സഹായ അവസ്ഥയുടെ ഇത്രയും മോശമായ സ്ഥിതി നാം കണ്ടിട്ടില്ല. കൊവിഡ് മൂലം ലോകവ്യാപകമായി 200 രാജ്യങ്ങൾ പൂര്‍ണമായും ലോക്ക് ഡൗണിലാണ്. രാജ്യത്തിന്‍റെ വിഭജന സമയത്ത് പോലും ഇത്രയും മോശം അവസ്ഥയില്‍ കൂടെ കടന്നു പോയിട്ടില്ല. നമ്മുടെ രാജ്യം ഇപ്പോഴും ഇന്ത്യയെന്നും ഭാരതമെന്നും വിഭജിക്കപ്പെട്ടിരിക്കുന്നത് വളരെ നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ

കൊവിഡ് മഹാമാരിയും, ലോക്ക്‌ ഡൗണും മൂലം പ്രയാസപ്പെടുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കാന്‍ ലക്ഷ്യമിട്ടുള്ള മോദി സർക്കാരിന്‍റെ 20 ലക്ഷം കോടി രൂപയുടെ ആത്മ നിർഭര്‍ പാക്കേജിനെയും ചൗധരി വിമർശിച്ചു. ഈ സർക്കാർ ചർച്ചകൾക്കും വലിയ വാഗ്‌ദാനങ്ങൾക്കുമാണ് മുൻപന്തിയിലെന്നും 20 ലക്ഷം കോടി രൂപയുടെ ഈ പ്രഖ്യാപനത്തെ ഭൂരിഭാഗം വിദഗ്‌ധരും വിമര്‍ശിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിന്‍റെ ഈ കാലഘട്ടത്തിൽ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ നേരിടാൻ അഭ്യന്തര സമ്പദ്‌ വ്യവസ്ഥയുടെ ഒരു ശതമാനം മാത്രമാണ് ഈ പാക്കേജിന് വേണ്ടി സര്‍കാര്‍ നീക്കി വെച്ചത്. പഴയ പ്രഖ്യാപനങ്ങൾ വീണ്ടും പാക്കേജു ചെയ്യുകയല്ലാതെ മറ്റൊന്നും ഈ സര്‍ക്കാർ ചെയ്‌തിട്ടില്ലെന്നും ചൗധരി കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു.

എല്ലാ ദരിദ്രർക്കും ഒറ്റത്തവണ 10,000 രൂപ കൈമാറാനും, പ്രതിമാസം 7,500 രൂപ മറ്റൊരു ആറുമാസത്തേക്ക് നൽകാനും കോൺഗ്രസ് സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് 8.5 ശതമാനമായിരുന്നു. ഇത് 42 വർഷത്തിനിടയിലെ ഏറ്റവും ഭയാനകമായ കണക്കാണ്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി മന്ദഗതിയിലാണ്. കാർഷിക മേഖല മാത്രമാണ് നേരിയ വളർച്ച കാണിക്കുന്നത്. കൊവിഡിന് മുമ്പും കൊവിഡിന് ശേഷവും എന്ന രീതിയിൽ നമ്മുടെ സാമ്പത്തിക സ്ഥിതി രണ്ടായി വിഭജിച്ചാൽ രാജ്യത്തിന്‍റെ സത്യാവസ്ഥ ജനങ്ങൾക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.