ന്യൂഡൽഹി: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍റെ മരണത്തിൽ അനുശോചനമറിയിച്ച് പ്രമുഖർ. രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. ശ്രീ ലാൽജി ടണ്ടൻ സമൂഹത്തെ സേവിക്കാനുള്ള അശ്രാന്ത പരിശ്രമത്തിന്‍റെ സ്മരണയാണ്. ഉത്തർപ്രദേശിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഫലപ്രദമായ ഒരു രക്ഷാധികാരിയായിരുന്നു അദ്ദേഹമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ലാല്‍ജി ടണ്ടനുമൊത്തുള്ള ചിത്രവും മോദി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു,
-
Shri Lalji Tandon will be remembered for his untiring efforts to serve society. He played a key role in strengthening the BJP in Uttar Pradesh. He made a mark as an effective administrator, always giving importance of public welfare. Anguished by his passing away. pic.twitter.com/6GeYOb5ApI
— Narendra Modi (@narendramodi) July 21, 2020 " class="align-text-top noRightClick twitterSection" data="
">Shri Lalji Tandon will be remembered for his untiring efforts to serve society. He played a key role in strengthening the BJP in Uttar Pradesh. He made a mark as an effective administrator, always giving importance of public welfare. Anguished by his passing away. pic.twitter.com/6GeYOb5ApI
— Narendra Modi (@narendramodi) July 21, 2020Shri Lalji Tandon will be remembered for his untiring efforts to serve society. He played a key role in strengthening the BJP in Uttar Pradesh. He made a mark as an effective administrator, always giving importance of public welfare. Anguished by his passing away. pic.twitter.com/6GeYOb5ApI
— Narendra Modi (@narendramodi) July 21, 2020
-
In the passing away of Madhya Pradesh Governor Shri Lal Ji Tandon, we have lost a legendary leader who combined cultural sophistication of Lucknow and acumen of a national stalwart. I deeply mourn his death. My heartfelt condolences to his family and friends.
— President of India (@rashtrapatibhvn) July 21, 2020 " class="align-text-top noRightClick twitterSection" data="
">In the passing away of Madhya Pradesh Governor Shri Lal Ji Tandon, we have lost a legendary leader who combined cultural sophistication of Lucknow and acumen of a national stalwart. I deeply mourn his death. My heartfelt condolences to his family and friends.
— President of India (@rashtrapatibhvn) July 21, 2020In the passing away of Madhya Pradesh Governor Shri Lal Ji Tandon, we have lost a legendary leader who combined cultural sophistication of Lucknow and acumen of a national stalwart. I deeply mourn his death. My heartfelt condolences to his family and friends.
— President of India (@rashtrapatibhvn) July 21, 2020
"ലാൽജി ടണ്ടന് ഭരണഘടനാപരമായ കാര്യങ്ങളിൽ നല്ല പരിചയമുണ്ടായിരുന്നു. പ്രിയപ്പെട്ട അടൽ ജിയുമായി ദീർഘവും അടുത്തതുമായ ബന്ധം അദ്ദേഹം പുലർത്തി. ആ സമയത്ത് ശ്രീ ടണ്ടന്‍റെ കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും എന്‍റെ അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി," പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് നമുക്ക് ഒരു ഐതിഹാസിക നേതാവിനെ നഷ്ടപ്പെട്ടുവെന്ന് പ്രസിഡന്‍റ് കോവിന്ദ് കുറിച്ചു. ലഖ്‌നൗവിന്‍റെ സാംസ്കാരിക വൈദഗ്ധ്യവും ദേശീയ നേതാവിന്‍റെ വിവേകവും സമന്വയിപ്പിച്ച ഇതിഹാസ നേതാവിനെ നമുക്ക് നഷ്ടമായെന്നും പ്രസിഡന്‍റ് പറഞ്ഞു.
മകന്‍ അശുതോഷ് ടണ്ടനാണ് മരണവിവരം ട്വറ്ററിലൂടെ അറിയിച്ചത്. പനിയും മൂത്രസംബന്ധമായ അസുഖവും കാരണം ജൂണ്‍ 11നാണ് ലാൽജി ടണ്ടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ടണ്ടണ്‍ അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ അനന്ദിബന്‍ പട്ടേലിന് സംസ്ഥാനത്തിന്‍റെ അധിക ചുമതല നല്‍കിയിരുന്നു. ഇന്ന് വൈകിട്ട് നാലരയ്ക്ക് ലഖ്‌നൗവിലെ ഗുലാല ഘട്ടിലാണ് അദ്ദേഹത്തിന്‍റെ അന്ത്യകർമങ്ങൾ നടക്കുക.