ന്യൂഡൽഹി: ഉത്തർപ്രദേശിൽ നിന്നുള്ള സ്വാനിധി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. സ്വനിധി പദ്ധതി പ്രകാരം 300,000 തെരുവ് കച്ചവടക്കാർക്കുള്ള വായ്പ വിതരണവും അദ്ദേഹം നിർവഹിച്ചു. ഈ പദ്ധതിയിലൂടെ തെരുവ് കച്ചവടക്കാർ ഇപ്പോൾ 'ആത്മനിർഭർ' ആയി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വീഡിയോ കോൺഫറൻസിങിലൂടെ പരിപാടിയിൽ പങ്കെടുത്തു.
'ആത്മനിഭർ ഭാരത'ത്തിന് ഇത് ഒരു പ്രധാന ദിവസമാണ്. 1,70,000 കോടി രൂപയുടെ 'ഗരിബ് കല്യാൺ യോജന' സമാരംഭിച്ച് ദരിദ്രരെ സഹായിക്കുന്നതിനായി കേന്ദ്രം പ്രവർത്തിക്കുന്നു. പാവപ്പെട്ടവരുടെ ക്ഷേമത്തിന് മുൻഗണന നൽകിക്കൊണ്ട് 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജും അവതരിപ്പിച്ചു. തെരുവ് കച്ചവടക്കാർ സ്വാശ്രയരായി മാറുകയും മുന്നേറുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
തെരുവ് കച്ചവടക്കാർക്ക് തടസ രഹിതമായ സേവനങ്ങൾ നൽകിയതിന് രാജ്യത്തുട നീളമുള്ള ബാങ്കിങ് ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. ഈ പദ്ധതി ജൂൺ ഒന്നിനാണ് ആരംഭിച്ചത്.