ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിൽ ആം ആദ്‌മി പാർട്ടിക്കും അരവിന്ദ് കെജ്‌രിവാളിനും അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ തലസ്ഥാനത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് പ്രവർത്തിക്കാൻ ആശംസയെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
-
Congratulations to AAP and Shri @ArvindKejriwal Ji for the victory in the Delhi Assembly Elections. Wishing them the very best in fulfilling the aspirations of the people of Delhi.
— Narendra Modi (@narendramodi) February 11, 2020 " class="align-text-top noRightClick twitterSection" data="
">Congratulations to AAP and Shri @ArvindKejriwal Ji for the victory in the Delhi Assembly Elections. Wishing them the very best in fulfilling the aspirations of the people of Delhi.
— Narendra Modi (@narendramodi) February 11, 2020Congratulations to AAP and Shri @ArvindKejriwal Ji for the victory in the Delhi Assembly Elections. Wishing them the very best in fulfilling the aspirations of the people of Delhi.
— Narendra Modi (@narendramodi) February 11, 2020
മോദിയുടെ ആശംസക്ക് കെജ്‌രിവാൾ നന്ദി അറിയിച്ചു. ഡൽഹിയെ ലോകോത്തര നഗരമാക്കി പ്രവർത്തിക്കുമെന്നും അതിനായി കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കുമെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.
-
Thank u so much sir. I look forward to working closely wid Centre to make our capital city into a truly world class city. https://t.co/IACEVA091c
— Arvind Kejriwal (@ArvindKejriwal) February 11, 2020 " class="align-text-top noRightClick twitterSection" data="
">Thank u so much sir. I look forward to working closely wid Centre to make our capital city into a truly world class city. https://t.co/IACEVA091c
— Arvind Kejriwal (@ArvindKejriwal) February 11, 2020Thank u so much sir. I look forward to working closely wid Centre to make our capital city into a truly world class city. https://t.co/IACEVA091c
— Arvind Kejriwal (@ArvindKejriwal) February 11, 2020
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിച്ചു. ഇത് മൂന്നാം തവണയാണ് ആംആദ്‌മി പാർട്ടി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. കഴിഞ്ഞ തവണ 67 സീറ്റ് നേടിയ ആംആദ്മി ഇത്തവണയും മികച്ച വോട്ട് ശതമാനത്തിൽ 62 സീറ്റ് നേടി. മണ്ഡലങ്ങളിൽ ദേശീയ നേതാക്കളെ ഇറക്കി താരപ്രചാരണം നടത്തിയെങ്കിലും ബിജെപിക്ക് രണ്ടക്കം കടക്കാനായില്ല. 15 വർഷം ഭരിച്ച കോൺഗ്രസ് ഒരു സീറ്റ് പോലും നേടാനാകാത്ത ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്.