തിരുവനന്തപുരം: ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപൊലിത്തയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ജൂണ്‍ 26ന് നടന്ന അദ്ദേഹത്തിന്‍റെ 90മത് ജന്മദിനത്തില്‍ മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തിരുന്നു. മാര്‍ത്തോമ പള്ളി തലവന്‍റെ ജന്മദിനത്തില്‍ താന്‍ അടുത്തിടെ പങ്കെടുത്തതായി അദ്ദേഹം അനുശോചന കുറിപ്പില്‍ പറഞ്ഞു.
പാവങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ടവന്‍റേയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച മനുഷ്യ സ്നേഹിയായിരുന്ന മെത്രാപൊലിത്തയെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും സ്മരിക്കപ്പെടും. ജോസഫ് മാര്‍ത്തോമ മെത്രാപൊലിത്തക്ക് നിത്യശാന്തി നേരുന്നതായും അദ്ദേഹം പറഞ്ഞു.