ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ കേന്ദ്ര മന്ത്രിസഭാ യോഗം ചേരുന്നു. ജൂൺ 24ന് ചേർന്ന യോഗത്തിൽ അനിമൽ ഹസ്ബൻഡറി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്‍റ് ഫണ്ടിനായി 15,000 കോടി രൂപ രൂപീകരിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിരുന്നു. പിന്നോക്ക വിഭാഗങ്ങൾക്കുള്ളിൽ ഉപ വർഗീകരണം സംബന്ധിച്ചുള്ള വിഷയത്തിൽ ആർട്ടിക്കിൾ 340 പ്രകാരം രൂപീകരിച്ച കമ്മിഷന്‍റെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടിയിരുന്നു.
ഉത്തർപ്രദേശിലെ ഖുശിനഗർ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കാനും യോഗത്തിൽ തീരുമാനിച്ചു. സ്വകാര്യ വ്യവസായങ്ങളുടെ ബഹിരാകാശമേഖലയുലെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പോളിസി നിർമാണത്തിന് പുതിയ സ്ഥാപനം സ്ഥാപിക്കുമെന്ന് ആണവോർജ്ജ ബഹിരാകാശ സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.