ഹൈദരാബാദ്: അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ഏക രാഷ്ട്ര തലവനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറ്റ് ഹൗസിന്‍റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് 19 പേരെ മാത്രമാണ് ഫോളോ ചെയ്യുന്നത്.
വൈറ്റ് ഹൌസ് ഫോളോ ചെയ്യുന്ന ഏക അന്താരാഷ്ട്ര നേതാവ് കൂടിയാണ് നരേന്ദ്ര മോദി. ഫോളോ ചെയ്യുന്ന 19 പേരില്‍ 16 പേരും അമേരിക്കക്കുള്ളില്‍ നിന്നുള്ളവരാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യന്‍ പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് തുടങ്ങിയവരാണ് അമേരിക്കക്ക് പുറത്ത് നിന്നും വൈറ്റ് ഹൌസ് ഫോളോ ചെയ്യുന്നത്. പി.എം.ഒ ഇന്ത്യയാണ് വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്ന മൂന്നാമത്തെ അക്കൗണ്ട്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, ഭാര്യ മെലാനിയ ട്രംപ്, യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് തുടങ്ങിയവരാണ് മറ്റുള്ളവര്‍. അതായത് 19 പേരില്‍ മൂന്ന് പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്.