കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ച പശ്ചിമ ബംഗാളിന് ആയിരം കോടിയുടെ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കാനും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കാനും തീരുമാനിച്ചു. ദുരന്തബാധിത പ്രദേശങ്ങളില്‍ ആകാശ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. ഈ പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രം ബംഗാള്‍ ജനതക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ കേന്ദ്ര സംഘത്തെ അയക്കും. ജനങ്ങളെ സഹായിക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഒറ്റക്കെട്ടായി ശ്രമിക്കുമെന്നും മോദി പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങളില്‍ ആകാശ നിരീക്ഷണം നടത്തിയ ശേഷം മുഖ്യമന്ത്രി മമാതാ ബാനര്‍ജി, ബംഗാള്‍ ഗവര്‍ണര്‍ ജഗ്‌ദീപ് ധന്‍ഘറും എന്നിവര്‍ക്കൊപ്പം അവലോകന യോഗത്തിലും പങ്കെടുത്തു.