ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന കോടിക്കണക്കിന് ആളുകളെ അനാഥത്വത്തിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ എത്രയും വേഗം പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. ഫെബ്രുവരി 5 ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസ് ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ചതിനുശേഷവും ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
ശരിയായ ആസൂത്രണമില്ലാതെയാണ് പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ക്ഡൗണ്‍ നടപ്പാക്കി അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 35 കോടി ജനങ്ങളെ അനാഥത്വത്തിലേക്ക് തള്ളിവിട്ടതെന്നും ആസാദ് ആരോപിച്ചു. കൊറോണ വൈറസ് ലോക്ക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക തകർച്ചയില്‍ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്തുന്നതിനായി കേന്ദ്രം പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ പാക്കേജ് രേഖകളും ബാങ്ക് അക്കൗണ്ടുകളും ഉള്ളവരെ മാത്രമേ സഹായിക്കൂ. അസംഘടിത മേഖലയുടെ ഭാഗമായ 37 കോടി ജനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.