ഹൈദരാബാദ്: ഡിജിറ്റൽ / ഓൺലൈൻ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി പുതിയ പദ്ധതികളുടെ പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കൊവിഡിന് ശേഷമുള്ള ഇന്ത്യയിൽ വിദ്യാഭ്യാസമേഖല സമഗ്രമായി ഡിജിറ്റലാക്കാൻ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി ഉടനടി തന്നെ 'പിഎം ഇ-വിദ്യ' പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവരും.
2020 മെയ് 30നകം മികച്ച 100 സർവകലാശാലകൾക്ക് സ്വന്തമായി ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കാനും അനുവാദം നൽകും.
മാനസികാരോഗ്യത്തിനും വൈകാരിക ക്ഷേമത്തിനുമായി വിദ്യാർഥികള്‍, അധ്യാപകര്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കായി 'മനോദര്‍പ്പണ്‍' എന്ന സംരംഭം പ്രാവർത്തികമാക്കും.
സ്‌കൂള്‍, ബാല്യകാലഘട്ടത്തിലുള്ളവർ, അധ്യാപകര്‍ എന്നിവർക്കായി പുതിയ ദേശീയ പാഠ്യപദ്ധതി കൊണ്ടുവരും.
ഇന്‍റർനെറ്റ് സൗകര്യമില്ലാത്ത കുട്ടികൾക്ക് 'സ്വയം പ്രഭാ ഡിടിഎച്ച്' ചാനലുകൾ ലഭ്യമാക്കും. സ്‌കൂൾ വിദ്യാഭ്യാസത്തിനായി മൂന്ന് ചാനലുകളാണ് നീക്കിവച്ചിരിക്കുന്നത്. ഇനി 12 പുതിയ ചാനലുകൾ കൂടി ആരംഭിക്കും.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള 'ദിക്ഷ' വഴി മാർച്ച് 24 മുതൽ 61 കോടി ഹിറ്റുകളാണ് ലഭിച്ചതെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.