ഈസ്റ്റ് സിംഗ്ഭും: ഹോളി ആഘോഷങ്ങള്‍ വർണങ്ങളിൽ പൊതിയുമ്പോൾ വ്യത്യസ്ഥമായ രീതിയിൽ ഹോളി ആഘോഷിക്കുന്ന ഒരു സ്ഥമുണ്ട് ഇന്ത്യലെ ജാർഖണ്ഡിൽ. ഇവിടെ ഹോളി ആഘോഷത്തിന്‍റെ ഭാഗമായി ആൺകുട്ടികൾ അവിവാഹിതയായ പെൺകുട്ടിയുടെ മേൽ ചായം തേച്ചാൽ അത് അവർ തമ്മിലുള്ള കല്യാണത്തിലോ യുവാവിന്‍റെ സ്വത്തുക്കൾ പെൺകുട്ടിക്ക് നൽകുന്നതിലോ ആണ് അവസാനിക്കുക.
ജാർഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിലെ ഉൾ പ്രദേശങ്ങളിലാണ് 'ബഹ' എന്ന ആചാരം തുടർന്ന് പോരുന്നത്. സന്താൽ ഗോത്രവർഗ്ഗക്കാരാണ് ഈ ആചാരത്തെ പിന്തുടരുന്നത്. ഒരു പെൺകുട്ടിയുടെ മേൽ ആൺകുട്ടി ചായം തേച്ചാൽ ഗ്രാമത്തിലെ മുതിർന്ന പൗരന്മാരുടെ സദസിൽ വെച്ച് ആൺകുട്ടി അവളെ വിവാഹം കഴിക്കുകയോ അവന്‍റെ സ്വത്തുക്കൾ പെൺകുട്ടിക്ക് എഴുതി നൽകുകയോ വേണമെന്ന് ഗ്രാമത്തിലെ സുരേന്ദ്ര ടുഡു ഇടിവി ഭാരതിനോട് പറഞ്ഞു. സന്താൽ ഗോത്രവർഗ്ഗക്കാർക്ക് 'ബഹ' പുഷ്പങ്ങളുടെ കൂടി ഉത്സവമാണ്. 'ബഹ' ആഘോഷിക്കുന്ന ദിവസം ഇവർ തങ്ങളുടെ അമ്പും വില്ലും പൂജിക്കുന്നു. തുടർന്ന് നിറങ്ങൾ ഉപയോഗിക്കുന്നതിന് പകരം ഇവർ പരസ്പരം വെള്ളം ഒഴിച്ച് ആഘോഷിക്കുന്നു. 'ബഹ' നൃത്തത്തിന്‍റെയും വിരുന്നിന്‍റെയും കൂടി ആഘോഷമാണ്.