ചെന്നൈ: കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന എസ്.പി.ബാലസുബ്രമണ്യത്തിന്‍റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്‍റിലേറ്ററിൽ കഴിയുന്ന അദ്ദേഹത്തിന് എക്‌മോ ചികിൽസ ആരംഭിച്ചിരുന്നു. ഹ്യദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രങ്ങളുടെ സഹായത്തോടെ മുന്നോട്ട് കൊണ്ടുപോകുന്ന രീതിയാണ് എക്‌മോ. ആരോഗ്യ നിലയിൽ പുരോഗതിയില്ലെങ്കിലും രക്‌തസമ്മർദം ഉൾപ്പെടെയുള്ളവ തൃപ്‌തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
![sp balasubrahmanyam latest news sp balasubrahmanyam health updates sp balasubrahmanyam health condition sp balasubrahmanyam health news എസ്.പി.ബാലസുബ്രമണ്യം ആരോഗ്യ നിലയിൽ മാറ്റമില്ല](https://etvbharatimages.akamaized.net/etvbharat/prod-images/spb_2208newsroom_1598101486_84.jpeg)