ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ കൊവിഡ് ബാധിച്ചല്ലാതെ മരിച്ച ആളുകളുടെ മൃതദേഹം ആഭ്യന്തര മന്ത്രാലയത്തിന്‍റെ വ്യക്തിഗത അനുമതി ഇല്ലാതെ ഇന്ത്യയിലേക്ക് കൊണ്ടു വരാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. പ്രവാസി ലീഗൽ സെല്‍ ആണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ഇന്ത്യൻ എംബസികൾക്കും ഹൈക്കമ്മീഷനുകൾക്കും നിർദേശം നൽകണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മൗലിക അവകാശങ്ങളുടെ ലംഘനമാണിതെന്നും സ്വന്തം രാജ്യത്ത് മൃതദേഹം സംസ്‌കരിക്കുകയെന്നത് ഏതൊരു പ്രവാസിയുടെയും ആഗ്രഹമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
വിദേശ രാജ്യങ്ങളിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം തിരിച്ചെത്തിക്കണമെന്ന് പൊതുതാൽപര്യ ഹർജി - സുപ്രീം കോടതി
കൊവിഡ് മൂലം അല്ലാതെ മരിച്ച ആളുകളുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു