ETV Bharat / bharat

ഡൽഹിയിലെ ആശുപത്രികളിൽ സ്വദേശികൾക്ക് മാത്രം ചികിത്സ; ഉത്തരവിനെതിരെ പൊതുതാൽപര്യ ഹർജി

ഡൽഹി സർക്കാരിന്‍റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ സർതക് ചതുർവേദിയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

Supreme Court  COVID-19 patients in Delhi  Corona crisis in Delhi  കൊവിഡ് ഡൽഹി  പൊതുതാൽപര്യ ഹർജി  ഡൽഹി സർക്കാർ  സുപ്രീം കോടതി
ഡൽഹിയിലെ പൊതു, സ്വകാര്യ ആശുപത്രികളിൽ ഡൽഹി സ്വദേശികൾക്ക് മാത്രം ചികിത്സ; ഉത്തരവിനെതിരെ പൊതുതാൽപര്യ ഹർജി
author img

By

Published : Jun 9, 2020, 1:51 PM IST

ന്യൂഡൽഹി: ഡൽഹിയിലെ പൊതു, സ്വകാര്യ ആശുപത്രികളിൽ ഡൽഹി സ്വദേശികൾക്ക് മാത്രം ചികിത്സ നൽകാനുള്ള സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. ഡൽഹി സർക്കാരിന്‍റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ സർതക് ചതുർവേദിയാണ് ഹർജി സമർപ്പിച്ചത്. ഉത്തരവ് ഏകപക്ഷീയവും തുല്യത ഉറപ്പുനൽകുന്നതിന് എതിരുമാണ്. മാത്രമല്ല ജീവൻ സംരക്ഷിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരാണെന്നും ഹർജിയിൽ പറയുന്നു.

ഇത്തരത്തിലുള്ള ഉത്തരവുകൾ ഡൽഹി നിവാസികൾക്ക് ഇടയിൽ വിഭാഗീയത സൃഷ്‌ടിക്കും. ഇത് ഭരണഘടനയുടെ അനുച്ഛേദം 19 (1) (ഡി) പ്രകാരമുള്ള സഞ്ചരിക്കാനുള്ള അവകാശവും, അനുച്ഛേദം 19 (1) (ഇ) പ്രകാരം രാജ്യത്തിന്‍റെ ഏത് ഭാഗത്തും സ്ഥിര താമസമാക്കാനുള്ള അവകാശത്തിനെയും ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു. ഡൽഹി സർക്കാരിന്‍റെ ഉത്തരവ് റദ്ദാക്കണമെന്നും എല്ലാവർക്കും ആശുപത്രികളിൽ ഒരുപോലെ ചികിത്സ ലഭിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് നിർദേശം നൽകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. കൊവിഡ് ലക്ഷണങ്ങൾ കാണിക്കുന്നവരെ മാത്രം പരിശോധന നടത്തണമെന്ന ഡൽഹി സർക്കാരിന്‍റെ ഉത്തരവ് ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ തിങ്കളാഴ്‌ച റദ്ദാക്കി. കൊവിഡ് ലക്ഷണങ്ങളില്ലാത്തവരെയും, രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെയും പരിശോധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.