മുംബൈ: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ഉൽപാദിക്കുന്ന കൊവിഡ് 19 വാക്സിനിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ അടുത്ത ആഴ്ച പൂനെയിലെ സാസൂൺ ജനറൽ ആശുപത്രിയിൽ ആരംഭിക്കും.
പരിശോധനയ്ക്കായി വോളന്‍റിയർമാരെ ചേർക്കുന്ന നടപടി ശനിയാഴ്ച ആരംഭിച്ചു. പ്രതിരോധ കുത്തിവയ്പ്പിന് സന്നദ്ധത പ്രകടിപ്പിക്കുന്നവർ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. രണ്ടാം ഘട്ടത്തിൽ ഭാരതി വിദ്യാപീഠ് മെഡിക്കൽ കോളേജിലും കെഇഎം ആശുപത്രിയിലുമാണ് പരീക്ഷണങ്ങൾ നടത്തിയത്.
ഈ മാസം ആദ്യം രാജ്യത്ത് വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ എസ്‌ഐഐ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ 15ന് വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ പുനഃരാാരംഭിക്കാൻ ഡിസിജിഐ എസ്‌ഐഐക്ക് അനുമതി നൽകി.