ETV Bharat / bharat

കോഴിക്കോട് പെരുവണ്ണാമൂഴി പ്രധാന കനാലിന് ചോർച്ച - കോഴിക്കോട്

മണൽ ചാക്ക് നിറച്ച് കനാൽ ഭിത്തിക്ക് ബലം നൽകാനുള്ള ശ്രമം തുടരുന്നു. കനാലിന്‍റെ ചോർച്ച നാട്ടുകാരിൽ ആശങ്ക സൃഷ്ടിക്കുന്നു

പെരുവണ്ണാമൂഴി
author img

By

Published : May 3, 2019, 3:17 PM IST

കോഴിക്കോട്: പെരുവണ്ണാമൂഴി കുറ്റ്യാടി ജലസേചന പദ്ധതിയുടെ പ്രധാന കനാലിനാണ് ചോർച്ച സംഭവിച്ചത്. പെരുവണ്ണാമൂഴി താഴത്തുവയൽ മേഖലയിൽ ചക്കിട്ടപാറ റോഡിലെ നീർപ്പാലത്തിനു ഇടതു ഭാഗത്താണ് കനാൽ വെള്ളം ചോരുന്നത്. ചെറുകിട ജലവൈദ്യുത പദ്ധതിക്കായി പാറ പൊട്ടിക്കുന്നതു ഉൾപ്പെടെയുള്ള പ്രവൃത്തിയാണ് കനാലിന്റെ ചോർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തലല്‍. ജലസേചന വകുപ്പ് അധികൃതർ സ്ഥലം പരിശോധിച്ചു. ജലവൈദ്യുതി പദ്ധതി പ്രവൃത്തി നടത്തുന്നവർ ‍കനാലിന്റെ ചോർച്ച പരിഹരിക്കാൻ പരിശ്രമത്തിലാണ്. കനാലിനോടു ചേർന്ന് മണൽ ചാക്ക് നിറച്ച് കനാൽ ഭിത്തിക്ക് ബലം നൽകാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കനാലിനു ചോർച്ച സംഭവിച്ചത് നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Intro:കോഴിക്കോട് പെരുവണ്ണാമൂഴി പ്രധാന കനാലിനു ചോർച്ച. മണൽച്ചാക്ക് സ്ഥാപിച്ചു കനാൽ ഭിത്തിക്ക് ബലം നൽകാനുള്ള ശ്രമം ആരംഭിച്ചു.

Body:ആറ് മെഗാവാട്ട് വൈദ്യുതി നിലയ നിർമ്മാണ വൃഷ്ടി പ്രദേശത്ത് കൂടി കടന്നു പോകുന്ന കുറ്റ്യാടി ജലസേചന പദ്ധതി പ്രധാന കനാലിന് പുതിയ ചോർച്ച കണ്ടെത്തി. നിലത്തിലേക്ക് വെള്ളമെത്തിക്കുന്ന തുരങ്കം നിർമ്മിക്കുന്നതിനായി സ്പോടനം നടത്തുന്നതുകൊണ്ടാണ് ആണ് കനാലിന് ചോർച്ച ഉണ്ടാകാൻ കാരണം എന്നാണ് സംശയം. മൺ ചാക്ക് സ്ഥാപിച്ചു കനാൽ ഭിത്തിക്ക് ബലം നൽകാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട് .

Conclusion:.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.