ന്യൂഡൽഹി: തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവില വർധിച്ചു.പെട്രോളിന് ലിറ്ററിന് 53 പൈസയും ഡീസലിന് 64 പൈസയുമാണ് ഉയർത്തിയത് .12 ദിവസം കൊണ്ട് പെട്രോളിന് 6.55 രൂപയും ഡീസലിന് 7.04 രൂപയുമാണ് വർധിച്ചത്. ഡൽഹിയിൽ പെട്രോൾ വില 77.28 രൂപയിൽ നിന്ന് ലിറ്ററിന് 77.81 രൂപയിലെത്തി. ഡീസൽ നിരക്ക് 75.79 രൂപയിൽ നിന്ന് ലിറ്ററിന് 76.43 രൂപയായി വർധിപ്പിച്ചതായും ഡൽഹി എണ്ണ വിപണന കമ്പനികളുടെ വില വിജ്ഞാപനത്തിൽ പറയുന്നു.
പ്രാദേശിക വിൽപന നികുതി, വാറ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനത്തിനും നിരക്ക് വ്യത്യാസപ്പെടാം. ലോക്ക് ഡൗണിനെ തുടർന്ന് ഇന്ത്യയിൽ 82 ദിവസങ്ങള്‍ക്കു ശേഷം ജൂൺ ഏഴിനാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. എണ്ണ കമ്പനികൾക്ക് എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചതിനെ തുടർന്നാണ് വിലക്കയറ്റമുണ്ടായത് .