ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്. പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 25 പൈസയുമാണ് വർധിച്ചത്. ഇതോടെ ഡൽഹിയിലെ പെട്രോൾ വില ലിറ്ററിന് 83.13 രൂപയും ഡീസലിന് 73.32 രൂപയുമായി. 2018 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന പെട്രോൾ- ഡീസൽ നിരക്കാണിത്.
16 ദിവസത്തിനുള്ളിൽ പെട്രോൾ വില ലിറ്ററിന് 2.07 രൂപയും ഡീസൽ നിരക്ക് 2.86 രൂപയുമാണ് ഉയർന്നത്. കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ വിജയിക്കുന്ന സാഹചര്യത്തിലാണ് വില വർധനവ് ഉണ്ടാകുന്നതെന്ന് ഐസിഐസിയു സെക്യൂരിറ്റി വ്യക്തമാക്കി.