ETV Bharat / bharat

കീടനാശിനി നിരോധനം; കർഷകർക്ക് ബദൽ സംവിധാനം ഒരുക്കണം - alternative solutions

വിഷമയമായ കീടനാശിനികളുടെ നിരോധനത്തിലൂടെ പരിസ്ഥിതി സൗഹൃദ രാജ്യമെന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ ചുവടുവെക്കുന്നത്.

 കീടനാശിനി നിരോധനം കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയം Pesticides ban alternative solutions seed industry
കീടനാശിനി
author img

By

Published : Jun 4, 2020, 7:09 PM IST

ഹൈദരാബാദ്: മെയ് 14നായിരുന്നു മനുഷ്യരെയും മൃഗങ്ങളെയും ദോഷകരമായി ബാധിക്കുന്ന 27 കീടനാശിനികൾ നിരോധിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയം പുറത്തിറക്കിയത്. തിറം, ക്യാപ്റ്റാൻ, ഡെൽറ്റാമെത്രിൻ, കാർബെൻഡിസം, മാലത്തിയോൺ, ക്ലോർപിരിഫോസ് തുടങ്ങിയവ ഉൾപ്പെടെയുള്ളവയുടെ നിരോധനത്തിനെതിരെ എതിർപ്പുകളും നിർദേശങ്ങളും അറിയിക്കാനുള്ള സംവിധാനവും കേന്ദ്ര സർക്കാർ ഒരുക്കിയിട്ടുണ്ട്. വിഷമയമായ കീടനാശിനികളുടെ നിരോധനത്തിലൂടെ പരിസ്ഥിതി സൗഹൃദ രാജ്യമെന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ ചുവടുവെക്കുന്നത്.

തേനീച്ച കർഷകർ, ജൈവ കർഷകർ, സുഗന്ധവ്യഞ്ജന വ്യവസായികൾ തുടങ്ങി നിരവധി വിഭാഗങ്ങൾ ഈ ഉത്തരവിനെ ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്. എങ്കിലും വിത്തുൽപാദന വ്യവസായങ്ങളുടെ ഭാഗത്ത്‌ നിന്നും കൂടി ഈ ഉത്തരവിനെ വീക്ഷിക്കേണ്ടതുണ്ട്. വിളകളിൽ കീടനാശിനിയായി ഉപയോഗിക്കുന്നതിനു പുറമേ, വിത്ത് സംസ്കരണ ഉൽ‌പന്നങ്ങളായി നിരോധിത കീടനാശിനികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും പല രോഗങ്ങൾക്കും കീടങ്ങൾക്കുമെതിരെ തിറം, ക്യാപ്റ്റാൻ, ഡെൽറ്റാമെത്രിൻ, കാർബെൻഡിസം തുടങ്ങിയവ വിത്ത് സംരക്ഷകരായി വർത്തിക്കുന്നു.

ചോളം, ബജ്റ, സൂര്യകാന്തി, കടുക്, പച്ചക്കറി എന്നിവയുടെ വിത്ത് സംസ്കരണത്തിനിടെ കീടങ്ങൾക്കെതിരെ ഉപയോഗിക്കുന്ന കീടനാശിനികളിൽ ഒന്നാണ് ഡെൽറ്റാമെത്രിൻ. ചെലവ് കുറഞ്ഞ ഇത്തരം കീടനാശിനികൾ വർഷങ്ങളായി വ്യവസായരംഗത്ത് ഉപയോഗിക്കുന്നവയാണ്.

വിത്ത് സംസ്കരണ കീടനാശിനികളിൽ മറ്റൊരു പ്രധാനയിനമാണ് വിപണിയിൽ സുലഭമായി ലഭിച്ചിരുന്ന തിറം. ലാഭവിഹിതം വളരെ കുറവായതിനാൽ ഉയർന്ന വിലയുള്ള കീടനാശിനികൾ ഉപയോഗിക്കുക ഇത്തരം വ്യവസായികൾക്ക് സാധ്യമല്ല. പുതുതായി ശുപാർശ ചെയ്യുന്ന വിലയേറിയ കീടനാശിനികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തരം കീടനാശിനികൾ ഉപയോഗിച്ചുള്ള വിത്ത് സംസ്കരണച്ചെലവ് വളരെ കുറവായതിനാൽ ഭൂരിഭാഗം വിത്ത് കമ്പനികളെയും കർഷകരെയും സംബന്ധിച്ച് ഇവ പ്രധാനപ്പെട്ടവയായിരുന്നു.

നിർദിഷ്ട കരട് നിരോധന ഉത്തരവ് നടപ്പാക്കും മുമ്പ് വിത്ത് സംസ്കരണത്തിനായി ബദൽ രാസവസ്തുക്കൾ / കീടനാശിനികൾ സർക്കാർ നിർദേശിക്കേണ്ടതുണ്ട്. നിലവിലുള്ള കീടനാശിനികൾ നിരോധിക്കുന്നതിനുമുമ്പ് ഘട്ടം ഘട്ടമായുള്ള ബദൽ രാസവസ്തുക്കളും റെഗുലേറ്ററി ട്രയലുകൾ പൂർത്തിയാക്കണം.

മറ്റൊരു പ്രധാന പ്രശ്നം, വിത്ത് സംസ്കരണ കീടനാശിനികളുടെ അമിത വിലയാണ്. ഇത് കാർഷിക മേഖലയെ തന്നെ ബാധിക്കാനിടയുണ്ട്. മുകളിൽ സൂചിപ്പിച്ചതുപോലെ നിലവിലുള്ള സ്റ്റാൻഡേർഡ് വിത്ത് സംസ്കരണ കീടനാശിനികൾക്ക് താങ്ങാനാവുന്നതും അനുയോജ്യവുമായ ബദലുകൾ ഇല്ലെങ്കിൽ, വിത്ത്, മണ്ണ് എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങൾ കാരണം കർഷകർക്ക് വലിയ നഷ്ടം സംഭവിക്കാം. ഇത് ഉൽപാദനക്ഷമത കുറയ്ക്കുന്നതിലൂടെ കാർഷിക സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കും.

മൂന്ന് മുതൽ നാല് വർഷത്തിനുള്ളിൽ നിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കാം. അങ്ങനെ നിലവിലുള്ള രാസവസ്തുക്കളുടെ സ്റ്റോക്കുകളും മറ്റുമെല്ലാം വിറ്റുപോകും. കൃഷിക്കാർക്കും വിത്ത് വ്യവസായത്തിനും ഫലപ്രദമായ പരിഹാരം നൽകുന്നതിനായി കീടനാശിനികളിലധിഷ്ഠിതമായ വിത്ത് സംസ്കരണത്തിന് പുറമെ ബയോളജിക്കൽസ്, നാനോ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള വിത്ത് ചികിത്സകളും സർക്കാരിന് പരിഗണിക്കാം. പരിസ്ഥിതിയോട് പരിസ്ഥിതി സൗഹൃദമായി തന്നെ പോരാടുന്നതാണ് ഏറ്റവും നല്ലതെന്നതിനാൽ ബയോ കൺട്രോൾ ഏജന്റുകളും നാനോ-സാങ്കേതിക ഇടപെടലുകളും വികസിപ്പിക്കുന്നതിന് പൊതു സംവിധാനങ്ങളായ ഐസി‌എ‌ആർ, ഐ‌എ‌ആർ‌ഐ എന്നിവയിൽ ഗവേഷണ-വികസന പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ദശലക്ഷക്കണക്കിന് ബാക്ടീരിയകളും ഫംഗസുകളും സ്വാഭാവിക രീതിയിൽ നമ്മെ സഹായിക്കും. കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കാനും പരിസ്ഥിതിക്ക് കേടുപാടുകൾ വരുത്താതിരിക്കുന്നതിന്റെ അധിക നേട്ടത്തിനും ഇവ സഹായിക്കുന്നു.

ഈ ഉൽ‌പന്നങ്ങൾ‌ പൊതുവ്യവസ്ഥയിൽ‌ വികസിപ്പിച്ചെടുക്കുമെന്നതിനാൽ‌ അവ പേറ്റന്റ് രഹിതമായിരിക്കും. കാർ‌ഷിക, അനുബന്ധ മേഖലകളുടെ ചിലവുകൾ‌ കുറയ്‌ക്കുകയും ഒടുവിൽ ഇന്ത്യൻ കർഷകർക്കും പരിസ്ഥിതിക്കും പ്രയോജനം ചെയ്യുകയും ചെയ്യും.

(ഇന്ദ്രാ ശേഖർ സിംഗ്, ഡയറക്ടർ, പോളിസി ആൻഡ് ഔട്ട്റീച്ച്, നാഷണൽ സീഡ് അസോസിയേഷൻ ഓഫ് ഇന്ത്യ)

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.