ബെംഗളൂരു: മംഗളൂരില്‍ പേര്‍ഷ്യന്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ അഞ്ചാമത്തെ മത്സ്യത്തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി. ആറ് മത്സ്യത്തൊഴിലാളികളെയാണ് ദാക്കെയില്‍ കാണാതായത്. ഇന്ന് ഉച്ചക്കാണ് റിയാദെന്നയാളുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ നടത്തിയെ തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളായ പണ്ഡുരംഗയുടെയും പ്രീതത്തിന്‍റെയും മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ ചിന്ദന്‍, ഹസെയ്‌നാര്‍ എന്നിവരുടെ മൃതദേഹവും കണ്ടെത്തി. ആറാമത്തെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ കടലില്‍ തന്നെ വീഴുകയായിരുന്നു. മൃതദേഹത്തിനായി തെരച്ചില്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.