ന്യൂഡല്‍ഹി: ശ്രമിക് ട്രെയിന്‍ യാത്രക്കിടെ തൊഴിലാളി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി റെയിവെ. ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെ പ്രായമുള്ളവര്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ശ്രമിക് ട്രെയിന്‍ യാത്ര ഒഴിവാക്കണമെന്ന് റെയിവെ. അടിയന്തര ഘട്ടത്തില്‍ മാത്രമേ യാത്ര ചെയ്യാവുയെന്നും റെയില്‍വെ പ്രസ്താവനയില്‍ പറഞ്ഞു.
-
I appeal to people suffering from serious ailments, pregnant women & those above 65 years & below 10 years of age to travel only when necessary in Shramik Trains.
— Piyush Goyal (@PiyushGoyal) May 29, 2020 " class="align-text-top noRightClick twitterSection" data="
Railway Parivaar is committed to ensuring safety of all passengers. #SafeRailwayshttps://t.co/eRur29eKPH pic.twitter.com/imH7JMkYJn
">I appeal to people suffering from serious ailments, pregnant women & those above 65 years & below 10 years of age to travel only when necessary in Shramik Trains.
— Piyush Goyal (@PiyushGoyal) May 29, 2020
Railway Parivaar is committed to ensuring safety of all passengers. #SafeRailwayshttps://t.co/eRur29eKPH pic.twitter.com/imH7JMkYJnI appeal to people suffering from serious ailments, pregnant women & those above 65 years & below 10 years of age to travel only when necessary in Shramik Trains.
— Piyush Goyal (@PiyushGoyal) May 29, 2020
Railway Parivaar is committed to ensuring safety of all passengers. #SafeRailwayshttps://t.co/eRur29eKPH pic.twitter.com/imH7JMkYJn
ബിഹാറിലെ മുസാഫര്‍പൂര്‍ സ്റ്റേഷനില്‍ മരിച്ച് കിടക്കുന്ന അതിഥിത്തൊഴിലാളിയായ അമ്മയെ വിളിച്ചുണര്‍ത്തുന്ന കുഞ്ഞിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറലായതോടെയാണ് റെയില്‍വെയുടെ പുതിയ നിര്‍ദേശം. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ട്രെയിന്‍ യാത്ര ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത് അപകടമാണെന്നും റെയില്‍വെ ചൂണ്ടികാണിച്ചു. നിര്‍ഭാഗ്യവശാല്‍ അത്തരം ചില മരണങ്ങള്‍ ട്രെയിന്‍ യാത്രക്കിടെ സംഭവിച്ചെന്നും റെയില്‍വെ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും അതിനായി എല്ലാവരും സഹകരിക്കണമെന്നും റെയില്‍വെ പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ റെയിവെയുടെ 138, 139 എന്നി നമ്പറിലേക്ക് വിളിക്കാവുന്നതാണ്.
കൊവിഡ് 19ന്‍റെ വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 25നാണ് റെയില്‍വെ രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയത്. ലോക്ക്‌ഡൗണിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍ തുടങ്ങിയവര്‍ക്കായി മെയ് ഒന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക് ട്രെയിന്‍ ആരംഭിക്കുന്നത്. ഇതുവരെ 3,600 ശ്രമിക് ട്രെയിനുകളാണ് സര്‍വീസ് നടത്തിയത്.