ശ്രീനഗര്‍: കശ്‌മീര്‍ താഴ്‌വരയില്‍ ബ്രോഡ്ബാൻഡ് ഇന്‍റര്‍നെറ്റ് സംവിധാനം പുനഃസ്ഥാപിക്കാനുള്ള ഉത്തരവ് സ്വാഗതം ചെയ്ത് കശ്മീരിലെ അഞ്ചുജില്ലകളിലെ ജനങ്ങള്‍. ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള മധ്യ കശ്‌മീരിലാണ് ഇന്‍റര്‍നെറ്റ് സേവനം ആദ്യം പുനസ്ഥാപിക്കുക. ഇന്‍ര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഓണ്‍ലൈൻ ഇടപാടുകളെല്ലാം തകരാറിലായിരുന്നുവെന്ന് വിവിധ കടയുടമകള്‍ പറയുന്നു.
ഇന്‍ര്‍നെറ്റ് പുനസ്ഥാപിക്കാനുള്ള തീരുമാനം മുന്നേതന്നെ സ്വീകരിക്കേണ്ടതായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്‍റര്‍നെറ്റിലൂടെ പഠനം നടത്തിയിരുന്ന വിദ്യാര്‍ഥികളും ഇന്‍റര്‍നെറ്റ് സേവനം ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. ജനുവരി 15 മുതല്‍ കുപ്‌വാര, ബന്ദിപ്പോര, ബാരമുള്ള എന്നിവിടങ്ങളിലും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കും. രണ്ടുദിവസത്തിന് ശേഷം പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍ തുടങ്ങിയവ ഉള്‍പ്പെട്ട ദക്ഷിണ കശ്മീരിലും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കുമെന്നാണ് ഉത്തരവുള്ളത്. കേന്ദ്രഭരണ പ്രദേശത്തെ ഹോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യാത്രാ സ്ഥാപനങ്ങൾ എന്നിവയിലും ബ്രോഡ്‌ബാൻഡ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കാൻ ഉത്തരവായി. ജമ്മു കശ്മീർ ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കശ്മീർ ഡിവിഷനില്‍ 400 ഇന്‍റര്‍നെറ്റ് കിയോസ്കുകൾ കൂടി സ്ഥാപിക്കാനും തീരുമാനമായി.