ഇന്ത്യയുടെ ഉപഗ്രഹവേദ മിസൈൽ പരീക്ഷണമായ മിഷൻ ശക്തിയെ പിന്തുണച്ച് പെന്‍റഗൺ. ഇന്ത്യ നടത്തിയ എസാറ്റ് പരീക്ഷണത്തെയാണ് അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്‍റഗൺ പിന്തുണച്ചത്.
ബഹിരാകാശത്ത് നിന്നുള്ള ഭീഷണിയിൽ ഇന്ത്യക്ക് ഉത്കണ്ഠയുള്ളതിനാലാണ് ഇത്തരം പരീക്ഷണം നടത്തിയതെന്ന് യുഎസ് സ്ട്രാറ്റജിക് കമാന്‍ഡര്‍ ജനറല്‍ ജോണ്‍ ഇ ഹെയ്തന്‍ പറഞ്ഞു. അമേരിക്കൻ സെനറ്റിലെ സൈനിക കമ്മിറ്റി അംഗങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബഹിരാകാശത്ത് സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇന്ത്യ കൈവരിച്ചു. എന്നാൽ അവശിഷ്ടങ്ങള്‍ സൃഷ്ടിക്കുന്ന കൂടുതല്‍ പരീക്ഷണം നടത്തുന്നത് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഉപഗ്രഹവേദ പരീക്ഷണത്തെ എതിർത്ത് ബഹിരാകാശ ഏജൻസിയായ നാസ രംഗത്തെത്തിയിരുന്നു.
മാർച്ച് 27നാണ് ‘മിഷൻ ശക്തി’ എന്നു പേരിട്ട ഉപഗ്രഹവേധ മിസൈല്‍ (എ-സാറ്റ്) പരീക്ഷണം നടന്നത്. 3 മിനിറ്റില്‍ പരീക്ഷണം ലക്ഷ്യം കണ്ടതായും അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ഒപ്പം ഇന്ത്യ എത്തിയതായും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തെ അറിയിച്ചത്.