ന്യൂഡല്‍ഹി: പാറ്റ്‌നയില്‍ 20 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രതിഷേധം. നൂറുകണക്കിന് കോളജ് വിദ്യാര്‍ഥികള്‍ കാര്‍ഗില്‍ ചൗക്കിന് സമീപം പ്രതിഷേധവുമായി ഒത്തുകൂടി. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
ഞാന്‍ നിങ്ങളുടെ മകളാണ്, എന്‍റെ അഭിമാനം സംരക്ഷിക്കൂ, പീഡനക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കൂ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തത്. സംഭവത്തില്‍ ഒരാളെ മാത്രമാണ് പൊലീസിന് പിടികൂടാനായിട്ടുള്ളത്. മറ്റുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണെന്നും കേസിന്‍റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നും എസ്.പി ഗരിമ മാലിക് പറഞ്ഞു.