ഭോപ്പാല്‍: ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ ബെഡെഗാവോണ്‍ സ്വദേശിയാണ് ജില്ലാ ആശുപത്രിയില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ആശുപത്രി അധികൃതര്‍ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
യുവാവ് താഴേക്ക് ചാടിയപ്പോള്‍ താഴെ വലയുമായി ആളുകളുണ്ടായിരുന്നെങ്കിലും യുവാവ് തറയിലേക്ക് വീഴുകയായിരുന്നു. വീഴ്‌ചയില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികില്‍സയില്‍ തുടരുകയാണ്. രണ്ട് ദിവസം മുമ്പാണ് യുവാവ് ചികില്‍സയ്‌ക്കായി ആശുപത്രിയിലെത്തിയത്.