മുംബൈ: സായി ബാബയുടെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹർജിയുമായി സായി ജന്മഭൂമി പത്രി സന്‍സ്‌താന്‍. സായി ജന്മഭൂമി പത്രി സന്‍സ്‌താനിലെ കീർത്തി സമിതി അംഗവും എൻസിപി എംഎൽഎയുമായ ബാബജാനി ദുരാനിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇക്കാര്യത്തില്‍ ബോംബെ ഹൈക്കോടതിയിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സായി ബാബയുടെ ജന്മസ്ഥലം മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലയിലെ പത്രി എന്ന സ്ഥലമാണെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എൻസിപി) എംഎല്‍എ സുരാനി അബ്ദുള്ള ഖാന്‍ പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങള്‍ ഉണ്ടായത്. ഇതോടെ പത്രിയില്‍ ജന്മസ്ഥാന മന്ദിരം പണിയുമെന്നും ടൂറിസത്തിന് 100 കോടി നൽകുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചു. എന്നാൽ ഷിര്‍ദ്ദിയിലെ സമാധിസ്ഥലത്തെ അപമാനിച്ചെന്നാണ് ഷിർദിയിലെ സായി ബാബ അനുകൂലികളുടെ വാദം. സായിബാബയുടെ ജന്മസ്ഥലം പത്രിയിലാണെന്ന് അംഗീകരിക്കുന്നതിനെതിരെ പ്രതിഷേധവും ഉണ്ടായി. വിഷയത്തിൽ ബിജെപിയും ശിവസേനയും തമ്മിലും തർക്കം രൂക്ഷമായിരിക്കുകയാണ്.