ന്യൂഡൽഹി: ജോലിയിൽ പ്രവേശിക്കാത്ത ജീവനക്കാരെ ഡ്യൂട്ടിയിൽ നിന്ന് പിരിച്ചുവിടണമെന്നുള്ള മന്ത്രാലയത്തിന്‍റെ മെമ്മോറണ്ടം കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രി രാം വിലാസ് പസ്വാൻ റദ്ദാക്കി. കൊവിഡ് പശ്ചാത്തലത്തിൽ ഓഫീസുകളിൽ എത്തുന്ന ജീവനക്കാരുടെ എണ്ണം വളരെ കുറവായതിനെ തുടർന്നാണ് ഉപഭോക്തൃ കാര്യ വകുപ്പ് മെമ്മോറണ്ടം പുറപ്പെടുവിച്ചത്.ജോലിയിൽ തിരികെ പ്രവേശിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കണമെന്നും അല്ലെങ്കിൽ സ്വയം പിരിഞ്ഞുപോകാനും മന്ത്രാലയം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
-
I have come to know about this Office Memorandum of Department of Consumer Affairs. Secretary, DoCA has been instructed to withdraw this OM and issue clarification. Offices shall continue to function as per MHA & DoPT orders during lockdown. pic.twitter.com/D4Sms1sEmP
— Ram Vilas Paswan (@irvpaswan) April 14, 2020 " class="align-text-top noRightClick twitterSection" data="
">I have come to know about this Office Memorandum of Department of Consumer Affairs. Secretary, DoCA has been instructed to withdraw this OM and issue clarification. Offices shall continue to function as per MHA & DoPT orders during lockdown. pic.twitter.com/D4Sms1sEmP
— Ram Vilas Paswan (@irvpaswan) April 14, 2020I have come to know about this Office Memorandum of Department of Consumer Affairs. Secretary, DoCA has been instructed to withdraw this OM and issue clarification. Offices shall continue to function as per MHA & DoPT orders during lockdown. pic.twitter.com/D4Sms1sEmP
— Ram Vilas Paswan (@irvpaswan) April 14, 2020
ഉപഭോക്തൃ കാര്യ വകുപ്പ് പുറപ്പെടുവിച്ച മെമ്മോറണ്ടത്തെക്കുറിച്ച് താൻ അറിഞ്ഞെന്നും ഇത് പിൻവലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പാസ്വാൻ ട്വിറ്ററിൽ അറിയിച്ചു. എന്നാൽ മന്ത്രാലയത്തിന്‍റെ സുഗമമായ പ്രവർത്തനം മുന്നിൽ കണ്ടാണ് മെമ്മോ തയ്യാറാക്കിയതെന്ന് ഡിപ്പാർട്ട്‌മെന്‍റ് വ്യക്തമാക്കി.ഉപഭോക്തൃ സംരക്ഷണം, അവശ്യ ചരക്ക് നിയമം, കരിഞ്ചന്ത തടയൽ, ചരക്ക് വിതരണം പരിപാലിക്കൽ എന്നിവയുടെ ഉത്തരവാദിത്തം ഉപഭോക്തൃ കാര്യ വകുപ്പിനാണ്.