ന്യൂഡൽഹി: ഷഹീൻ ബാഗിൽ വെടിയുതിർത്ത കപിൽ ഗുജ്ജറിന് ആം ആദ്മി പാർട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി എംപി പർവേഷ് വർമ പ്രതിഷേധ പ്രകടനം നടത്തി. ഷഹീൻ ബാഗിൽ വെടിയുതിർത്ത പ്രതി ആംആദ്മി പാർട്ടി പ്രവർത്തകനാണെന്ന് എഴുതിയ പ്ലക്കാർഡുമായി പാർലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലിരുന്നാണ് വർമ പ്രതിഷേധം അറിയിച്ചത്. കപിൽ ഗുജ്ജാർ ആം ആദ്മി പാർട്ടിയുമായി ബന്ധമുണ്ടെന്ന് ഡൽഹി ക്രൈംബ്രാഞ്ച് പൊലീസ് അരോപിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. പ്രതിയായ കപിൽ ഗുജ്ജാറിന്‍റെ മൊബൈൽ ഫോൺ പരിശോധനയിലാണ് ആം ആദ്മിയുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചതെന്ന് ക്രൈം ബ്രാഞ്ച് ഡിസിപി പറഞ്ഞിരുന്നു. പ്രതിയും പിതാവും ആം ആദ്മി നേതാക്കളുമായി നിൽകുന്ന ചിത്രവും പൊലീസ് പുറത്തുവിട്ടിരുന്നു.
ഷഹീൻ ബാഗിൽ വെടിയുതിർത്ത സംഭവം; ആം ആദ്മി പാർട്ടിക്കെതിരെ ബിജെപി എംപി - ഷഹീൻ ബാഗിൽ വെടിയുതിർത്ത സംഭവം
കപിൽ ഗുജ്ജറിന് ആം ആദ്മി പാർട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി എംപി പർവേഷ് വർമ പ്രതിഷേധ പ്രകടനം നടത്തി.
![ഷഹീൻ ബാഗിൽ വെടിയുതിർത്ത സംഭവം; ആം ആദ്മി പാർട്ടിക്കെതിരെ ബിജെപി എംപി Election Commission Rajesh Deo Parvesh Verma Shaheen Bagh ഷഹീൻ ബാഗിൽ വെടിയുതിർത്ത സംഭവം; ആം ആദ്മി പാർട്ടിക്കെതിരെ ബിജെപി എംപി ഷഹീൻ ബാഗിൽ വെടിയുതിർത്ത സംഭവം പർവേഷ് വർമ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5965702-675-5965702-1580895299400.jpg?imwidth=3840)
ന്യൂഡൽഹി: ഷഹീൻ ബാഗിൽ വെടിയുതിർത്ത കപിൽ ഗുജ്ജറിന് ആം ആദ്മി പാർട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി എംപി പർവേഷ് വർമ പ്രതിഷേധ പ്രകടനം നടത്തി. ഷഹീൻ ബാഗിൽ വെടിയുതിർത്ത പ്രതി ആംആദ്മി പാർട്ടി പ്രവർത്തകനാണെന്ന് എഴുതിയ പ്ലക്കാർഡുമായി പാർലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലിരുന്നാണ് വർമ പ്രതിഷേധം അറിയിച്ചത്. കപിൽ ഗുജ്ജാർ ആം ആദ്മി പാർട്ടിയുമായി ബന്ധമുണ്ടെന്ന് ഡൽഹി ക്രൈംബ്രാഞ്ച് പൊലീസ് അരോപിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. പ്രതിയായ കപിൽ ഗുജ്ജാറിന്‍റെ മൊബൈൽ ഫോൺ പരിശോധനയിലാണ് ആം ആദ്മിയുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചതെന്ന് ക്രൈം ബ്രാഞ്ച് ഡിസിപി പറഞ്ഞിരുന്നു. പ്രതിയും പിതാവും ആം ആദ്മി നേതാക്കളുമായി നിൽകുന്ന ചിത്രവും പൊലീസ് പുറത്തുവിട്ടിരുന്നു.
https://www.aninews.in/news/national/general-news/parvesh-verma-sits-in-protest-with-placard-attacking-aap-over-alleged-links-with-kapil-gujjar20200205111824/
Conclusion: