ETV Bharat / bharat

കനത്ത മഴ; തെലങ്കാനയിലെ പലസ്ഥലങ്ങളും വെള്ളത്തിനടിയില്‍

author img

By

Published : Sep 26, 2020, 5:09 PM IST

ഹൈദരാബാദ് നഗരത്തിലെ വിവിധ സ്ഥലങ്ങളിലും വെള്ളം കയറുന്നു. സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു

Parts of Telangana affected by incessant rainfall  Telangana  rainfall  India Meteorological Department  കനത്ത മഴ; തെലങ്കാനയിലെ പലസ്ഥലങ്ങളും വെള്ളത്തിനടിയില്‍  തെലങ്കാന  കനത്ത മഴ
കനത്ത മഴ; തെലങ്കാനയിലെ പലസ്ഥലങ്ങളും വെള്ളത്തിനടിയില്‍

രംഗ റെഡ്ഡി: തുടർച്ചയായ രണ്ടാം ദിവസവും തെലങ്കാനയിൽ കനത്ത മഴ തുടരുന്നു. ഇത് പല ജില്ലകളെയും വെള്ളക്കെട്ടിലേക്ക് നയിച്ചു. മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. തെലങ്കാന സ്റ്റേറ്റ് ഡെവലപ്‌മെന്‍റ് പ്ലാനിംഗ് സൊസൈറ്റിയുടെ കണക്കനുസരിച്ച് എൽ‌ബി നഗറിലെ തെക്കൻ ഹസ്തിനപുരത്ത് 133.8 മില്ലിമീറ്ററാണ് മഴ ലഭിച്ചത്. കണ്ഡിഗൽ ഗേറ്റിൽ 99 മില്ലിമീറ്ററും ലിംഗോജിഗുഡയിൽ 90.5 മില്ലിമീറ്ററും. മാധാപൂർ, പശ്മിലാരം, കെപിഎച്ച്ബി, ഗച്ചിബൗളി എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് 12 ഓടെ 30-50 മില്ലീമാറ്റര്‍ മഴ ലഭിച്ചു. രംഗറെഡ്ഡി, രാജന്ന സിർസില്ല, സൂര്യപേട്ട്, കരിംനഗർ തുടങ്ങിയ ജില്ലകളിലെ കുറച്ച് പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 124-194 മില്ലിമീറ്റർ കനത്ത മഴ ലഭിച്ചു.

തുടർച്ചയായ മഴ കണക്കിലെടുത്ത്, അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങളുമായി ബന്ധപ്പെടാൻ വനപാർത്തി ജില്ലാ ഭരണകൂടം ഹെൽപ്പ്ലൈൻ നമ്പർ (08542-241165) തുറന്നു. കനത്ത മഴയെത്തുടർന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു എല്ലാ ജില്ലാ കലക്ടർമാർക്കും മുന്നറിയിപ്പ് നൽകാൻ ചീഫ് സെക്രട്ടറി സോമേഷ് കുമാറിന് നിർദേശം നൽകി. രംഗ റെഡ്ഡി ജില്ലയിലെ ഷംഷാബാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളും വെള്ളത്തിനടിയില്‍ ആയിക്കൊണ്ടിരിക്കുകയാണ്. ഹൈദരാബാദ് നഗരത്തിലെ വിവിധ സ്ഥലങ്ങളിലും വെള്ളം കയറുന്നു. സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.