ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത തണുപ്പ് തുടരുന്നതിനിടെ ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ നേരിയ മഴ അനുഭവപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ പലമില്‍ 0.4എംഎം മഴ രേഖപ്പെടുത്തി. റിഡ്‌ജ്, അയന്‍ങ്കാര്‍, ലോദി റോഡ് എന്നിവിടങ്ങളിലും മഴ അനുഭവപ്പെട്ടു. നേരത്തെകാലാവസ്ഥാ വകുപ്പ് ഹരിയാനയുടെ സമീപ പ്രദേശങ്ങളിലും, ഉത്തര്‍പ്രദേശങ്ങളിലും ഡല്‍ഹിയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും മഴയുണ്ടാകുമെന്ന് അറിയിച്ചിരുന്നു.
അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ രേവാരി, ഭിവാഡി, മനേസർ, ഗുരുഗ്രാം, ഫാറൂഖ്‌നഗർ, സോണിപത്, ഗന്നൂർ, ഡീഗ്, മഥുര, ഹത്രാസ്, ഭരത്പൂർ, ഹൻസി, തോഷാം, ജിന്ദ്, സഫോദൺ, പാനിപട്ട്, കർണാൽ, ഷാംലി, കൈതാൽ, നർവാന, തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഒറ്റപ്പെട്ട പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിക്കുമെന്ന് ഐഎംഡി ട്വീറ്റ് ചെയ്‌തിരുന്നു.