മുംബൈ: ബാന്ദ്രയിലെ സബർബൻ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ട് പേർക്ക് പരിക്ക്. ബാന്ദ്രയിലെ റിസ്വി ആർക്കിടെക്ചർ കോളജിന് സമീപമുള്ള ഷെർലി രാജൻ റോഡിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. പരിക്കേറ്റവരെ ബാന്ദ്രയിലെ ഭാഭ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ബിജെപി എംഎൽഎ ആശിഷ് ഷെലാർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ രണ്ട് ദിവസമായി മുംബൈയിൽ കനത്ത മഴയാണ് എന്നും അപകട സാധ്യത മുന്നിൽകണ്ട് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.