ഷില്ലോങ്: കൊവിഡ് പശ്ചാത്തലത്തിൽ കാബിനറ്റ് മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ, മറ്റ് 80000 ജീവനക്കാർ എന്നിവരുടെ ശമ്പളത്തിൻ്റെ ഒരു ഭാഗം മാറ്റിവെക്കാൻ മേഘാലയ സർക്കാരിൻ്റെ തീരുമാനം. മുഖ്യമന്ത്രി കോൺറാഡ് കെ സാങ്‌മ, അദ്ദേഹത്തിൻ്റെ കാബിനറ്റ് സഹപ്രവർത്തകർ, ഐഎഎസ്, ഐപിഎസ്, ഐഎഫ്‌എസ് എന്നി റാങ്കുകളിലുള്ളവരും ശമ്പളത്തിൻ്റെ ഒരു ഭാഗം നൽക്കണമെന്ന് ചീഫ് സെക്രട്ടറി എം എസ് റാവു പറഞ്ഞു. ലോക്ക് ഡൗൺ ദേശീയ, സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ മന്ദഗതിയിലാക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഏപ്രിൽ, മെയ് മാസത്തിലെ ശമ്പളത്തിൻ്റെ ഒരു ഭാഗം നൽകണമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ഇതനുസരിച്ച് ഗ്രൂപ്പ് എ, ബി ഓഫീസർമാരുടെ മൊത്ത ശമ്പളത്തിൻ്റെ 35 ശതമാനവും ഗ്രൂപ്പ് സി സ്റ്റാഫുകളിൽ നിന്ന് 25 ശതമാനവും മാറ്റിവക്കണമെന്ന് സർക്കാർ അറിയിച്ചു. ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് തീരുമാനം. പൊലീസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ് വകുപ്പുകളിലെ ജീവനക്കാരാണ് സി ഗ്രൂപ്പിലുള്ളത്. അതേസമയം 12 കേസുകൾ ഇതുവരെ മേഘാലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതിൽ ഒരാൾ മരിച്ചു.