ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുടെ നേതൃത്വത്തിൽ ഇന്ന് പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗം ചേരും. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലെയും ലഡാക്കിലെയും സ്ഥിതിഗതികൾ വിലയിരുത്തുക എന്നതാണ് യോഗത്തിന്‍റെ അജണ്ട. ആർട്ടിക്കിൾ 370 പ്രകാരം പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഓഗസ്റ്റ് അഞ്ച് മുതൽ ജമ്മു കശ്മീരിൽ അറസ്റ്റിലായവരുടെയും തടങ്കലിലായവരുടെയും എണ്ണം കമ്മിറ്റി പരിശോധിക്കും. ഹിമാചൽ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായ കോൺഗ്രസ് നേതാവ് ആനന്ദ് ശർമക്കാണ് സമിതിയുടെ നേതൃത്വം. രാജ്യസഭയിൽ നിന്ന് മറ്റ് ഒമ്പത് അംഗങ്ങളും ലോക്സഭയിൽ നിന്ന് 21 അംഗങ്ങളും കമ്മിറ്റിയിൽ പങ്കെടുക്കും.
പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗം ഇന്ന് - ജമ്മു കശ്മീർ, ലഡാക്ക് സ്ഥിതിഗതികൾ വിലയിരുത്താൻ
കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലെയും ലഡാക്കിലെയും സ്ഥിതിഗതികൾ വിലയിരുത്തുകയാണ് യോഗത്തിന്‍റെ അജണ്ട
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുടെ നേതൃത്വത്തിൽ ഇന്ന് പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗം ചേരും. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലെയും ലഡാക്കിലെയും സ്ഥിതിഗതികൾ വിലയിരുത്തുക എന്നതാണ് യോഗത്തിന്‍റെ അജണ്ട. ആർട്ടിക്കിൾ 370 പ്രകാരം പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഓഗസ്റ്റ് അഞ്ച് മുതൽ ജമ്മു കശ്മീരിൽ അറസ്റ്റിലായവരുടെയും തടങ്കലിലായവരുടെയും എണ്ണം കമ്മിറ്റി പരിശോധിക്കും. ഹിമാചൽ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായ കോൺഗ്രസ് നേതാവ് ആനന്ദ് ശർമക്കാണ് സമിതിയുടെ നേതൃത്വം. രാജ്യസഭയിൽ നിന്ന് മറ്റ് ഒമ്പത് അംഗങ്ങളും ലോക്സഭയിൽ നിന്ന് 21 അംഗങ്ങളും കമ്മിറ്റിയിൽ പങ്കെടുക്കും.
https://www.ndtv.com/india-news/parliamentary-panel-to-review-jammu-and-kashmir-ladakh-situation-today-2132803
Conclusion:
TAGGED:
Ladakh Situation Today