ജയ്‌പൂര്‍: രാജസ്ഥാനില്‍ പട്ടിണി മൂലം പുള്ളിപ്പുലി കുഞ്ഞിനെ ചത്ത നിലയില്‍ കണ്ടെത്തി. ബില്‍വാര ജില്ലയിലെ കരേര ഗ്രാമത്തിലാണ് മൂന്ന് വയസിനടുത്ത് പ്രായം വരുന്ന പുള്ളിപ്പുലിയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. പോസ്‌റ്റ്മോര്‍ട്ടത്തിന് ശേഷം പുള്ളിപ്പുലിയെ വനം വകുപ്പ് അധികൃതര്‍ സംസ്‌കരിച്ചു. ഗ്രാമത്തിലെ വയലില്‍ പുള്ളിപ്പുലിയെ ചത്തതായി കണ്ട ഗ്രാമീണരാണ് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചത്. അമ്മയില്‍ നിന്ന് അകന്നതിന് ശേഷം പട്ടിണി മൂലമായിരിക്കാം മൂന്ന് വയസിനടുത്ത് പ്രായമുള്ള പുള്ളിപ്പുലി ചത്തതെന്ന് അധികൃതര്‍ പറഞ്ഞു. ഒരു മാസത്തിനിടെ ചത്ത നിലയില്‍ കണ്ടെത്തുന്ന മൂന്നാമത്തെ പുള്ളിപ്പുലിയാണിത്. അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജസ്ഥാനില്‍ പുള്ളിപ്പുലി കുഞ്ഞിനെ ചത്ത നിലയില്‍ കണ്ടെത്തി - രാജസ്ഥാനില്‍ പട്ടിണി മൂലം പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി
മൂന്ന് വയസിനടുത്ത് പ്രായം വരുന്ന പുള്ളിപ്പുലിയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. അമ്മയില്‍ നിന്ന് അകന്നതിന് ശേഷം പട്ടിണി മൂലമായിരിക്കാം പുള്ളിപ്പുലി കുഞ്ഞ് ചത്തതെന്ന് അധികൃതര്‍ പറഞ്ഞു.